പാമത്തട്ട് ക്വാറി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യെന്ന്
Monday, October 19, 2020 12:31 AM IST
കൊ​ന്ന​ക്കാ​ട്: പ്ര​ള​യ​കാ​ല​ങ്ങ​ളി​ല്‍ ദു​ര​ന്ത​ഭീ​ഷ​ണി മു​ന്നി​ല്‍ ക​ണ്ട് ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച മു​ട്ടോം​ക​ട​വ്-​ചി​ര​മ്പ​ക്കോ​ട് മേ​ഖ​ല​യ്ക്ക് മു​ക​ള്‍​വ​ശ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന പാ​മ​ത്ത​ട്ടി​ല്‍ ക്വാ​റി അ​നു​വ​ദി​ക്കാ​നു​ള​ള നീ​ക്കം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍​ക്കു​ള്ള ഉ​ദാ​സീ​ന​ത​യു​ടെ തെ​ളി​വാ​ണെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഗ്രീ​ന്‍​വാ​ല്യൂ​സ് സൊ​സൈ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ താ​മ​സി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​വ​ശ​മു​ള്ള റ​വ​ന്യൂ-​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​ന്നെ ദു​ര​ന്ത​സാ​ധ്യ​താ മേ​ഖ​ല​യി​ല്‍ ക്വാ​റി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി.​സി. ഗി​രി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സു​രേ​ഷ് കു​മാ​ര്‍, ആ​ന​ന്ദ് സാ​രം​ഗ് എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.