വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ല​ഘു​ലേ​ഖ ത​ട്ടി​പ്പെ​ന്ന് യു​ഡി​എ​ഫ്
Monday, October 19, 2020 12:31 AM IST
കു​ന്നും​കൈ: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ വി​ക​സ​ന ല​ഘു​ലേ​ഖ അ​സം​ബ​ന്ധ​വും ശു​ദ്ധ ത​ട്ടി​പ്പു​മാ​ണെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ഇ​വി​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 5.5 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ത് സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ വ​ര​വ് വ​ച്ച് ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ സ്വ​യം അ​പ​ഹാ​സ്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഭീ​മ​ന​ടി ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​ഴി​മ​തി​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത ഹൈ​ടെ​ക് ശ്മ​ശാ​ന​വും കു​ന്നും​കൈ ടൗ​ണി​ല്‍ മൂ​ന്നു വ​ര്‍​ഷം മു​മ്പ് ത​ക​ര്‍​ന്നു​വീ​ണ മി​നി​മാ​സ്റ്റ് ലൈ​റ്റ് ഇ​നി​യും പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തും ഭ​ര​ണ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തെ വി​ക​സ​ന മു​ര​ടി​പ്പ് ജ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ തു​റ​ന്നു​കാ​ട്ടു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി. ക​ണ്‍​വീ​ന​ര്‍ ജോ​യി കി​ഴ​ക്ക​ര​ക്കാ​ട്ട്, എ.​സി. ജോ​സ്, ജാ​തി​യി​ല്‍ അ​സി​നാ​ര്‍, പി.​സി. ഇ​സ്മ​യി​ല്‍, എ. ​ദു​ല്‍​കി​ഫി​ലി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.