വ​ള്ളി​ക്ക​ട​വ്-​പ​റ​മ്പ പാ​ലം വീ​തി​കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യം; ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Tuesday, October 20, 2020 12:53 AM IST
കൊ​ന്ന​ക്കാ​ട്: മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ക്ക​ട​വ്-​പ​റ​മ്പ പാ​ലം വീ​തി കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. വ​കു​പ്പു​മ​ന്ത്രി​ക്കും എം​എ​ല്‍​എ​യ്ക്കും കി​ഫ്ബി​ക്കും നി​വേ​ദ​നം കൊ​ടു​ക്കാ​നും പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.

യോ​ഗം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. പി. ​വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യൂ​സ് വ​ലി​യ​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ന്‍റോ മു​റി​ഞ്ഞ​ക​ല്ലേ​ല്‍, വി​നോ​ദ് പ​റ​മ്പ, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി, ജി​നോ പ​ഴ​യാ​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി അ​ഡ്വ. പി. ​വേ​ണു​ഗോ​പാ​ലി​നെ​യും ക​ണ്‍​വീ​ന​റാ​യി ജി​നോ പ​ഴ​യാ​റ്റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.