പാ​മ​ത്ത​ട്ട് ക്വാ​റി​ക്കെ​തി​രേ ഇ​ന്നു​മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സാ​യാ​ഹ്ന​ ധ​ര്‍​ണ
Tuesday, October 20, 2020 12:53 AM IST
കൊ​ന്ന​ക്കാ​ട്: കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പാ​മ​ത്ത​ട്ടി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ക്കെ​തി​രേ പാ​മ​ത്ത​ട്ട് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു​മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സാ​യാ​ഹ്ന​ധ​ര്‍​ണ ആ​രം​ഭി​ക്കു​ന്നു.
രാ​വി​ലെ പ​ത്തി​ന് പ്ര​ഫ. കു​സു​മം ജോ​സ​ഫ് ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ദി​ന​ത്തി​ല്‍ ജെ​യ്‌​സ​ണ്‍ മ​ഠ​ത്തി​ല്‍ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ പ​രി​സ്ഥി​തി, പൗ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സ​മി​തി സെ​ക്ര​ട്ട​റി റി​ജോ​ഷ് ജോ​സ് പ​റ​ഞ്ഞു.