പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്രം അ​ട​ച്ചി​ട്ട് ര​ണ്ടാ​ഴ്ച
Tuesday, October 20, 2020 12:54 AM IST
കാ​സ​ര്‍​ഗോ​ഡ്: ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് ബാ​ധി​ച്ച​തു​മൂ​ലം അ​ട​ച്ചി​ട്ട പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്രം ര​ണ്ടാ​ഴ്ച​യാ​യി​ട്ടും തു​റ​ക്കാ​ത്ത​ത് അ​പേ​ക്ഷ​ക​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു. സ​മാ​ന​മാ​യ പ്ര​ശ്‌​ന​മു​ണ്ടാ​യ മ​റ്റ് ഓ​ഫീ​സു​ക​ള്‍ പ​ക​രം സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ള്‍​ക്ക​കം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് പാ​സ്‌​പോ​ര്‍​ട്ട് കേ​ന്ദ്രം മാ​ത്രം അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ടു​ന്ന​ത്.
കോ​വി​ഡി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്ന കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ മു​റ​വി​ളി​ക്കും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നും ശേ​ഷ​മാ​ണ് തു​റ​ന്ന​ത്. എ​ന്നാ​ല്‍ ജീ​വ​ക്കാ​ര​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ദി​വ​സ​ങ്ങ​ള്‍​ക്ക​കം വീ​ണ്ടും അ​ട​ക്കു​ക​യാ​യി​രു​ന്നു. ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് അ​നു​വ​ദി​ച്ച പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​ത്തെ കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്ന് അ​പേ​ക്ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്നു.