ബ​ളാ​ലി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; 19 സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് താ​ക്കീ​ത്
Wednesday, October 21, 2020 1:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. നാ​യ്ക്ക​യം, എ​ട​ത്തോ​ട്, ക​ന​ക​പ്പ​ള്ളി, ക​ല്ലം​ചി​റ, ബ​ളാ​ല്‍, വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണു​ക​ളി​ലെ 75 ഓ​ളം സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. നി​ര്‍​ദേ​ശം ലം​ഘി​ച്ച 19 സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
പ​ഞ്ചാ​യ​ത്തി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം, മാ​ഷ് ടീം, ​പോ​ലീ​സ് എ​ന്നി​വ​ർ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച വെ​ള്ള​രി​ക്കു​ണ്ടി​ലെ ഒ​രു വ്യാ​പാ​ര സ്ഥാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് അ​ട​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ കെ. ​സു​ജി​ത് കു​മാ​ര്‍, ര​ഞ്ജി​ത്ത് ലാ​ല്‍, വി.​കെ. ഹാ​രി​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.