ന​ര്‍​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​ കേ​ന്ദ്രം കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, October 23, 2020 12:59 AM IST
ന​ർ​ക്കി​ല​ക്കാ​ട്: ന​ര്‍​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​യി കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ടം ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ന്‍, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​മു​ര​ളീ​ധ​ര​ന്‍ ന​ല്ലൂ​രാ​യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സു​കു​മാ​ര​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബി​ന്ദു ഭാ​സ്‌​ക​ര​ന്‍, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി.​കെ.​ച​ന്ദ്ര​മ്മ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എം.​ച​ന്ദ്ര​ന്‍, എ.​അ​പ്പു​ക്കു​ട്ട​ന്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സ്‌​ക​റി​യ ഏ​ബ്ര​ഹാം, സി.​പി.​സു​രേ​ശ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ സ്വാ​ഗ​ത​വും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷി​നി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.