കബ​ര്‍​സ്ഥാ​നി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ ച​ന്ദ​ന​ത്ത​ടി​ക​ള്‍ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍
Friday, October 23, 2020 12:59 AM IST
കാ​സ​ര്‍​ഗോഡ്്: ബാ​വി​ക്ക​ര ജു​മാ​മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച മോ​ഷ​ണം പോ​യ ച​ന്ദ​ന​ത്ത​ടി​ക​ള്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ത്തി മി​നു​ക്കി​യ 18 കി​ലോ​യോ​ളം ച​ന്ദ​ന​ത്ത​ടി​ക​ള്‍ പ​ള്ളി​പ്പ​റ​മ്പി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ശ്വാ​സ​പ​ര​മാ​യ ഭ​യം മൂ​ല​മാ​കാം ച​ന്ദ​നം ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്നു. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്‍.അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.