അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെക്‌ട​ര്‍ മ​രി​ച്ചു
Monday, October 26, 2020 10:26 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​ന്തം തോ​ക്കി​ല്‍നി​ന്ന് അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി സി​ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്പെ​ക്‌ട​ര്‍ മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ഉ​പ്പി​ലി​ക്കൈ മോ​നാ​ച്ച സ്വ​ദേ​ശി എം. ​ദാ​മോ​ദ​ര​നാ (54) ണ് ​ശ്രീ​ന​ഗ​റി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ മ​രിച്ചത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 12 നാ​യി​രു​ന്നു സം​ഭ​വം. താ​ടി​യെ​ല്ലി​നാ​ണ് വെ​ടി​യേ​റ്റ​ത്. അ​ഞ്ചു​മാ​സം മു​മ്പാ​ണ് ഇ​ന്‍​സ്പെ​ക്‌ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചി​രു​ന്ന​ത്. മോ​നാ​ച്ച​യി​ലെ തെ​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ​യും മാ​ധ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ്വ​പ്‌​ന. മ​ക്ക​ള്‍: ദൃ​ശ്യ, മൃ​ദു​ല. മ​രു​മ​ക​ന്‍: നി​മേ​ഷ് (ഗ​ള്‍​ഫ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ക​ല്യാ​ണി, ഭാ​ര്‍​ഗ​വി, പ​രേ​ത​നാ​യ രാ​ഘ​വ​ന്‍ (റി​ട്ട. സെ​യി​ല്‍​സ് ടാ​ക്‌​സ് ഓ​ഫീ​സ​ര്‍).