ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​നി നാ​ടി​ന്‍റെ സ്വ​ന്തം വ​ള്ളം
Tuesday, December 1, 2020 1:06 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ഭീ​മ​ന​ടി: മ​ഴ​ക്കാ​ല​ത്ത് മ​ല​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​മ്പോ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ തീ​ര​ദേ​ശ​ത്തു​നി​ന്ന് ബോ​ട്ടു​ക​ളെ​ത്തു​ന്ന​തും കാ​ത്ത് മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഇ​നി മ​ല​യോ​ര​ത്തു​ണ്ടാ​കി​ല്ല. ഭീ​മ​ന​ടി​യി​ലെ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ചൈ​ത്ര​വാ​ഹി​നി എ​ന്ന വ​ള്ള​ത്തി​ല്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ​ത്തും.
ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​കാ​ല​ത്തും മ​ല​യോ​ര​ത്തെ പു​ഴ​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കു​മ്പോ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഒ​രു വ​ള്ളം പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഈ ​യു​വാ​ക്ക​ളെ സ്വ​ന്ത​മാ​യി വ​ള്ളം നി​ര്‍​മി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ചൈ​ത്ര​വാ​ഹി​നി​പ്പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​പ്പോ​ള്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ഇ​നി​യെ​ന്നെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​വി​ടെ കു​തി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നാ​കു​ന്ന​ത് വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പെ​ട്ടു​പോ​കു​ന്ന​വ​ര്‍​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഈ ​ല​ക്ഷ്യ​വു​മാ​യി ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഇ​വ​ര്‍ വ​ള്ള​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു. പൂ​ര്‍​ണ​മാ​യും ഇ​രു​മ്പു​ത​കി​ടി​ലാ​ണ് വ​ള്ളം നി​ര്‍​മി​ച്ച​ത്. ചൈ​ത്ര​വാ​ഹി​നി എ​ന്നു​ത​ന്നെ പേ​രും ന​ല്‍​കി.
പ​ണി പൂ​ര്‍​ത്തി​യാ​യ വ​ള്ളം ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്തെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ല്‍ നീ​റ്റി​ലി​റ​ക്കി​യ​ത്. ഭീ​മ​ന​ടി​യി​ലെ എ.​എ​സ്. സു​ധീ​ഷ്, എം.​ഡി. വി​നീ​ത്, കെ. ​ശ​ര​ത്, എം.​പി. അ​മ​ല്‍, അ​നൂ​പ്, റെ​ജി ഒ​റീ​ത്ത, ര​ഞ്ജി​ത്ത് ക​ല, നാ​രാ​യ​ണ​ന്‍ പാ​ത്തി​ക്ക​ട​വ്,
സു​ക​മാ​ര​ന്‍ പാ​ത്തി​ക്ക​ട​വ് എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ന്റെ അ​ണി​യ​റ​ശി​ല്പി​ക​ള്‍. ഇ​പ്പോ​ള്‍ വ​ള്ളം കാ​ണാ​ന്‍ ത​ന്നെ നി​ര​വ​ധി പേ​ര്‍ എ​ത്തു​ന്നു​ണ്ട്.