ഖ​ജ​നാ​വി​ൽ നി​ന്ന് പാ​ഴാ​ക്കി​യ തു​ക സി​പി​എം തി​രി​ച്ച​ട​യ്ക്ക​ണം: ഹ​ക്കീം കു​ന്നി​ൽ
Wednesday, December 2, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ഭ​ര​ണ​ഘ​ട​ന​യെ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യും വെ​ല്ലു​വി​ളി​ച്ച് കാ​ട്ടു​നീ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് ക​ല്യോ​ട്ട് ഇ​ര​ട്ട​കൊ​ല​പാ​ത​ക​കേ​സി​ലെ പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സി​ൽ സു​പ്രീം കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​യി​ലൂ​ടെ ഭ​ര​ണ​ത്തി​ൽ തു​ട​രാ​നു​ള​ള ധാ​ർ​മി​ക അ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ​ക്ക് ന​ൽ​കി പാ​ഴാ​ക്കി​യ കോ​ടി​ക​ൾ സി​പി​എം ഖ​ജ​നാ​വി​ലേ​ക്ക് തി​രി​ച്ച​ട​ക്ക​ണം.
കൊ​ല​ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ നീ​തി തേ​ടി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് സ​മ്പാ​ദി​ച്ച വി​ധി​യെ സ​ർ​ക്കാ​ർ സം​വി​ധാ​ന​വും പൊ​തു​ഖ​ജ​നാ​വി​ലെ കോ​ടി​ക​ളും ചെ​ല​വ​ഴി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത ന​ട​പ​ടി ഹീ​ന​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​യി​രു​ന്നു.​അ​മ്മ​മാ​രു​ടെ ക​ണ്ണീ​രി​ന് പ​ക​രം വ​യ്ക്കാ​ൻ ഖ​ജ​നാ​വി​ലെ കോ​ടി​ക​ൾ മ​തി​യാ​വി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.