നന്നായി ബാറ്റ് ചെയ്യുന്പോൾ റൺ ഔട്ടാക്കുന്നത് എന്തു കഷ്ടമാണ്!
Wednesday, December 2, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യെ ത​ല​ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍​ക്കെ​തി​രേ കേ​സ്. 41-ാം വാ​ര്‍​ഡ് കൊ​വ്വ​ലി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍ എ​ച്ച്. റ​ഷീ​ദി (41) നാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​വി​ക്ക​ര കൊ​വ്വ​ല്‍ എ​കെ​ജി ക്ല​ബി​ന് സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് പ്ര​ചാ​ര​ണ ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.
സ്ഥ​ലം ഉ​ട​മ​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​നെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ത്ത് ബോ​ര്‍​ഡ് വ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ കൗ​ണ്‍​സി​ല​റു​മാ​യ എ​ച്ച്. ശി​വ​ദ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ലാ​ണ് മ​ര​വ​ടി കൊ​ണ്ട് റ​ഷീ​ദി​ന്‍റെ ത​ല​യ്ക്ക് അ​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ സ്ഥാ​നാ​ര്‍​ഥി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി ശി​വ​ദ​ത്ത്, മ​നു, ജി​ത്തു, അ​നി​ല്‍, കി​ഷോ​ര്‍, ഉ​ണ്ണി​ക്കു​ട്ട​ന്‍, വേ​ണു എ​ന്നീ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു.
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചു​വ​രെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളും പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. 13-ാം വാ​ര്‍​ഡി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി എം. ​കു​ഞ്ഞി​കൃ​ഷ്ണ​നു വേ​ണ്ടി കാ​രാ​ട്ടു​വ​യ​ലി​ലെ സി​എം​പി ഓ​ഫീ​സി​ന്‍റെ മ​തി​ലി​ല്‍ ന​ട​ത്തി​യ ചു​വ​രെ​ഴു​ത്തി​നു മു​ക​ളി​ല്‍ ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച​നി​ല​യി​ലാ​ണ്. 17,9, 23 വാ​ര്‍​ഡു​ക​ളി​ലെ എം.​വി. ല​ക്ഷ്മ​ണ​ന്‍, എം. ​രാ​ധ, അ​നി​ല്‍ വാ​ഴു​ന്നോ​റ​ടി എ​ന്നി​വ​രു​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ടു.
യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.