പുറത്താകാതെ 16 വർഷം നീണ്ട ‘ഇന്നിംഗ്സ്’; അ​ന്ന​മ്മ​യു​ടേ​ത് അ​പൂ​ർ​വ റിക്കാർഡ്
Wednesday, December 2, 2020 1:10 AM IST
ഒ​ട​യം​ചാ​ൽ: തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​തെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി പ​ടി​മ​രു​ത് അ​മ്പേ​യ​ത്ത​ടി അ​രി​പ്പ്നീ​രി​ലെ 86 കാ​രി ക​രു​ന്തോ​ളി​ൽ അ​ന്ന​മ്മ മാ​ത്യു. 1964ൽ ​കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ന്ന​മ്മ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്.
പ​ഞ്ചാ​യ​ത്ത് രാ​ജ് വ​രു​ന്ന​തി​നു മു​മ്പു​ള്ള ഈ ​സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ വ​നി​താ പ്രാ​തി​നി​ധ്യം തി​ക​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് പ്ര​തി​നി​ധി​യെ നാ​മ​നി​ർ​ദേ​ശം ന​ട​ത്താ​മാ​യി​രു​ന്നു. ബേ​ളൂ​ർ പ​ട്ടേ​ല​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ​രേ​ത​നാ​യ ബി.​എം. കു​ഞ്ഞ​മ്പു നാ​യ​രാ​യി​രു​ന്നു അ​ന്ന് പ്ര​സി​ഡ​ന്‍റ്. അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​യി ടി.​കെ. ശ്രീ​ധ​ര​നും ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഭ​ര​ണ​സ​മി​തി​യി​ലെ കോ​ൺ​ഗ്ര​സ്- ക​മ്യൂ​ണി​സ്റ്റ് ക​ക്ഷി​ക​ൾ പ​ത്താം​ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​മു​ണ്ടാ​യി​രു​ന്ന അ​ന്ന​മ്മ മാ​ത്യു​വി​ന് ഐ​ക​ക​ണ്ഠേ​ന വ​നി​താ പ്ര​തി​നി​ധി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ച്ച​യാ​യി 16 വ​ർ​ഷ​മാ​ണ് അ​ന്ന​മ്മ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തി​നെ മ​റി​ക​ട​ക്കാ​ൻ ഭ​ർ​ത്താ​വ് മാ​ത്യു​വും കൂ​ടെ നി​ന്നു. ഈ ​കാ​ല​യ​ള​വി​ൽ പ​ടി​മ​രു​ത്-​ച​ക്കി​ട്ട​ടു​ക്കം റോ​ഡ് വി​ക​സ​ന​ത്തി​ന് നാ​ന്ദി കു​റി​ക്കാ​നാ​യ​തി​ൽ അ​ന്ന​മ്മ​യ്ക്ക് ഇ​ന്നും അ​ഭി​മാ​ന​മാ​ണ്.