വാ​ശി​യോ​ടെ സ്ഥാനാർഥികൾ
Wednesday, December 2, 2020 11:22 PM IST
ച​വ​റ: വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് വാ​ശി​യോ​ടും വീ​റോ​ടും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ന്നി​യ​ങ്ക​ക്കാ​രാ​ണ്. അ​തി​നാ​ൽ വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള വാ​ശി​യേ​റി​യ പ്ര​ച​ര​ണ​മാ​ണ് മു​ന്ന​ണി​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​വ​റ ഡി​വി​ഷ​നി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വും ആ​വേ​ശ​ത്തോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത് .

ദി​ന​ക​ർ കോ​ട്ട​ക്കു​ഴി (യു​ഡി​എ​ഫ്), എ​സ്.​സോ​മ​ൻ (എ​ൽ​ഡി​എ​ഫ്), ജി.​ആ​ർ പ്ര​സീ​ദ് (എ​ൻ​ഡി​എ) എ​ന്നി​വ​ർ തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​ണ്. അ​ഡ്വ.​സി.​പി. സു​ധീ​ഷ് കു​മാ​ർ (യു​ഡി​എ​ഫ്), എം.​ശ്യാം (എ​ൽ​ഡി​എ​ഫ്), ബി. ​ശ്രീ​കു​മാ​ർ (എ​ൻ​ഡി​എ) എ​ന്നി​വ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ച​വ​റ ഡി​വി​ഷ​നി​ലെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​ണ്.
സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ക​ട​ക​മ്പോ​ള​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും ശ​ക്ത​മാ​ണ്. ജി​ല്ലാ - ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ൽ തു​ട​ങ്ങി ക​ഴി​ഞ്ഞു.