മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് രാ​ജി​വെ​ക്ക​ണം: കെ.​സു​രേ​ന്ദ്ര​ൻ
Wednesday, December 2, 2020 11:22 PM IST
കൊ​ല്ലം: നി​യ​മ​സ​ഭാ സ്പീ​ക്ക​റും സി​പ​എ​മ്മും ത​ള്ളി പ​റ​ഞ്ഞ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. ഐ​സ​ക്കി​നെ​തി​രാ​യ പ​രാ​തി സ്പീ​ക്ക​ർ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് വി​ട്ട​തോ​ടെ ബി​ജെ​പി പ​റ​ഞ്ഞ​ത് വ​സ്തു​ത​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും കൊ​ല്ല​ത്ത് ന​ട​ന്ന മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​എ​ജി റി​പ്പോ​ർ​ട്ട് സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വെ​ക്കു​ന്ന​തി​ന് മു​മ്പ് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ്. നി​യ​മ​സ​ഭ​യോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച മ​ന്ത്രി രാ​ജി​വെ​ച്ചേ തീ​രൂ.

സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​ട​ത്തി​യ ത​ട്ടി​പ്പാ​ണെ​ന്ന് ബി​ജെ​പി ആ​ദ്യ​മേ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ ഓ​ർ​മ്മി​പ്പി​ച്ചു. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫി​ലാ​വ​ട്ടെ പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം അ​ഴി​മ​തി​യു​ടെ പി​ടി​യി​ലാ​ണ്. ര​ണ്ട് മു​ന്ന​ണി​ക​ളെ​യും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം ശി​ക്ഷി​ക്കും. ഇ​ത്ത​വ​ണ 19,000 സ്ഥ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി കൊ​ല്ലം ജി​ല്ല​യി​ലു​ൾ​പ്പെ​ടെ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കും. സി​പി​എം മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 5000 -ത്തി​ല​ധി​കം സീ​റ്റി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.