കൈ​ക്കു​ള​ങ്ങ​ര
Wednesday, December 2, 2020 11:22 PM IST
സി​പി​എം കൈ​ക്കു​ള​ങ്ങ​ര ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം ജി.​ആ​ർ.​മി​നി​മോ​ളാ​ണ് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള സീ​റ്റി​ലെ എ​ൽ​ഡി​എ​ഫ് മ​ത്സ​രാ​ർ​ഥി. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്.

കോ​ൺ​ഗ്ര​സി​ലെ രാ​ജേ​ന്ദ്ര​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2010-ൽ ​മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു.​ വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റാ​ണ്. കൈ​ക്കു​ള​ങ്ങ​ര ജ്യോ​തി​സ് ന​ഗ​ർ‌ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ‌​ത്തി​ക്കു​ന്നു.

ബി​ജെ​പി​യി​ലെ എസ്.​ര​ഞ്ജി​നി​യാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. തേ​വ​ല​ക്ക​ര ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ അ​ധ്യാ​പി​ക. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​രു​ടെ ക​ന്നി​യ​ങ്ക​മാ​ണ്.