കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം ആ​ശ്രാ​മം
Wednesday, December 2, 2020 11:23 PM IST
എ​ൽ​എ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ ഇ​ക്കു​റി ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വി​ല്ലേ​ജ് സെ​ക്ര​ട്ട​റി​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ വി.​ര​ജി​ത​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​രു​ടെ ക​ന്നി​യ​ങ്ക​മാ​ണ്.
ആ​ർ​എ​സ്പി​യി​ലെ പി.​പൊ​ന്ന​ന്പി​ളി​യാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ഐ​ക്യ​മ​ഹി​ളാ സം​ഘ​ത്തി​ലും കു​ടും​ബ​ശ്രീ​യി​ലും സ​ജീ​വ പ്ര​വ​ർ​ത്ത​ക. എ​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​ണ്.
വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ബി​ജെ​പി​യി​ലെ സ​ജി​താ​ന​ന്ദ് ആ​ണ് എ​ൻ​ഡി​എ​യു​ടെ മ​ത്സ​രാ​ർ​ഥി. മ​ല​യാ​ള ഭാ​ഷ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡും സെ​റ്റും പാ​സാ​യി​ട്ടു​ള്ള ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന ജൈ​വ​ക​ർ​ഷ​ക​യാ​ണ്. സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന ഇ​വ​ർ​ക്കും ക​ന്നി​മ​ത്സ​ര​മാ​ണ്.
നീ​രാ​വി​ൽ
കോ​ൺ​ഗ്ര​സി​ന്‍റെ കൈ​വ​ശ​മു​ള്ള ഡി​വി​ഷ​നി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​സ് സു​ജാ​ത​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2005-ൽ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു. 2010-ൽ ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി. കു​ടും​ബ​ശ്രീ​യി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്.
സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ സി​ന്ധു​റാ​ണി​യാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. നീ​രാ​വി​ൽ പ്ര​കാ​ശ് ക​ലാ​കേ​ന്ദ്രം വ​നി​താ​വേ​ദി അം​ഗ​മാ​ണ്. ക​ച്ചി​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ ഇ​വ​ർ തെ​ര​ഞ്ഞ​ടു​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ബി​ജെ​പി​യി​ലെ ദീ​പ ശി​വ​കു​മാ​റാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​ർ ട്യൂ​ഷ​ൻ അ​ധ്യാ​പി​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ആ​ദ്യ​മാ​ണ്.
ക​ന്നി​മേ​ൽ
ഇ​ട​തു​മു​ന്ന​ണി​യു​ടെ സി​റ്റിം​ഗ് സീ​റ്റ്. സി​പി​എ​മ്മി​ലെ എ.​അ​ശ്വ​തി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ള​ങ്കാ​ട​കം സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​ണ്. കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
കോ​ൺ​ഗ്ര​സി​ലെ ടീ​ന ജോ​ൺ​സ​ണാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യ ഇ​വ​രു​ടെ ക​ന്നി​യ​ങ്ക​മാ​ണ്.
മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ ജ​യ എ​സ്.​അ​നി​ലാ​ണ് ബി​ജെ​പി ടി​ക്ക​റ്റി​ൽ എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കു​ടും​ബ​ശ്രീ​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​ണ്.