കെഎ​സ്ഇ​ബി ക​ണ്‍​ട്രോ​ള്‍ റും ​ ആ​രം​ഭി​ച്ചു
Thursday, December 3, 2020 10:38 PM IST
കൊല്ലം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദം ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച് തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കാ​ന്‍ സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ജി​ല്ല​യി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റോ​ടു കൂ​ടി​യ തീ​വ്ര​മ​ഴ പെ​യ്യു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി ലൈ​നു​ക​ള്‍​ക്കും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​നും ലൈ​നു​ക​ള്‍ പൊ​ട്ടി​വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി കൊ​ല്ലം പി ​എം യു ​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റും ​ആ​രം​ഭി​ച്ചു.
ജീ​വ​ഹാ​നി സം​ഭ​വി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചു​വ​ടെ ചേ​ര്‍​ത്തി​ട്ടു​ള്ള മേ​ഖ​ല ഓ​ഫീ​സു​ക​ളി​ലെ/​ഓ​ഫീ​സ് അ​ധി​കാ​രി​ക​ളു​ടെ ടെ​ലി​ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.
ക​ണ്‍​ട്രോ​ള്‍ റൂം (​കൊ​ല്ലം സ​ര്‍​ക്കി​ള്‍)-9446008980, 9496011661. കൊ​ല്ലം ഡി​വി​ഷ​ന്‍ - 9446008268, 9446009099. ചാ​ത്ത​ന്നൂ​ര്‍ ഡി​വി​ഷ​ന്‍ - 9446008270, 9446008989. ക​രു​നാ​ഗ​പ്പ​ള്ളി ഡി​വി​ഷ​ന്‍ - 9446008269, 9496011600. കൊ​ല്ലം സ​ര്‍​ക്കി​ള്‍ - 0474-2742945, 9496011654, 9496018381.