പരിശീലനം; 120 പേര്‍ക്കെതിരെ നടപടി
Thursday, December 3, 2020 10:38 PM IST
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നവരില്‍ പരിശീലന ക്ലാസിന് എത്താത്ത 120 പേര്‍ക്ക് കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ 10 മുതല്‍ ബ്ലോക്ക് കേന്ദ്രങ്ങളിലും കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളിലും നടത്തുന്ന പരിശീലന ക്ലാസുക ളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇ​വിഎം ​ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന്

കൊ​ല്ലം: കൊല്ലം കോ​ര്‍​പ്പ​റേ​ഷനിലെ ഒ​ന്നു മു​ത​ല്‍ 28 വ​രെ​യു​ള്ള ഡി​വി​ഷ​നി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ തേ​വ​ള്ളി ഗ​വ​. എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ബോ​യ്‌​സി​ല്‍ ന​ട​ക്കും. സ്ഥാ​നാ​ര്‍​ഥി​യോ ചീ​ഫ് ഇ​ല​ക്ഷ​ന്‍ ഏ​ജ​ന്‍റോ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

കോ​വി​ഡ് ടെ​സ്റ്റ് നാ​ളെ

കൊല്ലം: തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് നാളെ രാ​വി​ലെ 11 ന് ​തെ​ക്കും​ഭാ​ഗം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 9947327759 ന​മ്പ​രി​ല്‍ ല​ഭി​ക്കും.