ഗ​ണേ​ഷ് കു​മാ​ർ ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ൽ പ​ര്യ​ട​നം നട​ത്തി
Thursday, December 3, 2020 10:39 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടുു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ. ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ലും വാ​ർ​ഡു​ത​ല യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.
മു​സ്ലിം സ്ട്രീ​റ്റി​ൽ നി​ന്നു​മാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. വി​ക​സ​ന വി​രോ​ധി​ക​ൾ പു​ക​മ​റ സൃ​ഷ്ടി​ക്കു​ക ആ​ണെ​ന്നും കേ​ര​ള സ​ർ​ക്കാ​ർ ചെ​യ്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്കും ​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​യി​രി​ക്കും എ​ൽ​ഡി​എ​ഫി​നു വോ​ട്ട് ല​ഭി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. കു​രു​ങ്ങേ​ൽ ഭാ​ഗം, ഐ​സ്മു​ക്ക്, ക​ട​ല​വി​ള, കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ, പ​ടി​ഞ്ഞാ​റ്റി​ങ്ക​ര, ഇ​ടി​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടും​ബ യോ​ഗ​ങ്ങ​ൾ ന​ട​ന്നു.
നീ​ലേ​ശ്വ​ര​ത്തു കു​ടും​ബ സം​ഗ​മ യോ​ഗം അ​വ​സാ​നി​ച്ചു. മു​സ്ലിം സ്ട്രീ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റും സ്ഥാ​നാ​ർ​ഥി​യും ആ​യ എ . ​ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ, ആ​ർ. രാ​മ​കൃ​ഷ്ണ​പി​ള്ള, തൃ​ക്ക​ണ്ണ മം​ഗ​ൽ ജോ​യി​ക്കു​ട്ടി, കെ. ​ശ​ങ്ക​ര​ൻ കു​ട്ടി, സി. ​മു​കേ​ഷ്, എ​സ്. ആ​ർ ര​മേ​ശ്, ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.