എ​ൽ​ഡി​എ​ഫ് വ​ന്ന​തി​നു ശേ​ഷം അ​ഴി​മ​തി മാ​ത്രം: ചെ​ന്നി​ത്ത​ല
Thursday, December 3, 2020 10:39 PM IST
തേ​വ​ല​ക്ക​ര : എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷം അ​ഴി​മ​തി മാ​ത്ര​മാ​ണ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തേ​വ​ല​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി ന​ട​ത്തി​യ​തു​വ​ഴി കോ​ടി​ക​ളു​ടെ വ​രു​മാ​നം മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യ്ക്ക് ഉ​ണ്ടാ​യി. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ളു​ടെ ക​ട​ബാ​ധ്യ​ത എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​രു​ത്തി​യി​രി​ക്കു​ന്നു. അ​ഴി​മ​തി​യും കൊ​ള​ള​യും കൊ​ണ്ട് നി​റ​ഞ്ഞ ഒ​രു സ​ർ​ക്കാ​രാ​യി മാ​റി. എ​ല്ലാം ശ​രി​യാ​ക്കാ​ൻ വ​ന്ന​വ​ർ കേ​ര​ള​ത്തെ ശ​രി​യാ​ക്കി. ആ​യി​രം രൂ​പ​യു​ടെ കി​റ്റ് ത​രു​മെ​ന്ന് പ​റ​ഞ്ഞു എ​ന്നാ​ൽ 500 രൂ​പ​യു​ടെ പോ​ലും ഇ​ല്ല. ജ​ന​ങ്ങ​ൾ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി വ​രി​ക​യാ​ണ്. അ​ടു​ത്ത ഭ​ര​ണം യു​ഡി​എ​ഫി​ന്‍റേ​താ​ണ്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഓ​രോ അ​ഴി​മ​തി​യും പു​റ​ത്ത് കൊ​ണ്ട് വ​രു​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും ഉ​ണ്ടാ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷി​ബു ബേ​ബി ജോ​ൺ , ബി​ന്ദു കൃ​ഷ്ണ, കെ .​സു​രേ​ഷ് ബാ​ബു, പി. ​ജ​ർ​മ്മി​യാ​സ്, കെ.​സി.​രാ​ജ​ൻ, കോ​ഞ്ചേ​രി ഷം​സു​ദീ​ൻ, മു​ല്ല​ശേ​രി ഗോ​പ​ൻ, ജ​സ്റ്റി​ൻ ജോ​ൺ, സ​ലാ​വു​ദീ​ൻ, മോ​ഹ​ൻ​കു​മാ​ർ, ജ​യി​ൻ ആ​ൻ​സ്, ദി​ന​ക​ർ കോ​ട്ട​കു​ഴി, ദി​വാ​ക​ര​ൻ പി​ള്ള, കാ​ഞ്ഞി​ര​വി​ള ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തേ​വ​ല​ക്ക​ര ഡി​വി​ഷ​നി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.