ബു​റേ​വി: ജാ​ഗ്ര​ത തു​ട​രുമെന്ന് ക​ല​ക്ട​ര്‍
Friday, December 4, 2020 10:53 PM IST
കൊല്ലം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യ സം​വി​ധാ​ന​ങ്ങ​ളും ജാ​ഗ്ര​ത​യും തു​ട​രു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ തു​ട​ങ്ങി​യ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ അ​തേ​പ​ടി തു​ട​രും.

എ​ന്‍ഡി​ആ​ര്‍എ​ഫ് സം​ഘം ജി​ല്ല​യി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും ജാ​ഗ്ര​ത തു​ട​രും. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ക്കു​ന്ന​തു​വ​രെ ജി​ല്ല​യി​ല്‍ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ര്‍​ത്തു​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ക്യാ​മ്പു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യെ​ങ്കി​ലും തു​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ല. വി​വി​ധ വ​കു​പ്പു​ക​ള്‍ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ള്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം വി​ല​യി​രു​ത്തി.