ഡോ. ​കെ.​വി വാ​സു​ദേ​വ​ന്‍ അ​നു​സ്മ​ര​ണം
Friday, January 15, 2021 11:50 PM IST
അ​ഞ്ചാ​ലും​മൂ​ട്: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല ഹോ​മി​യോ ബി​രു​ദ​ധാ​രി​യും ക​ട​പ്പാ​യി​ല്‍ ന​ഴ്‌​സിം​ഗ് ഹോം ​സ്ഥാ​പ​ക​നു​മാ​യി​രു​ന്ന ഡോ. ​കെ.​വി വാ​സു​ദേ​വ​ന്‍റെ 33-ാം ച​ര​മ​വാ​ര്‍​ഷി​കം നാളെ ന​ട​ക്കും. രാ​വി​ലെ 10-ന് ​ചാ​ത്തി​നാ​കു​ളം പീ​പ്പി​ള്‍​സ് ലൈ​ബ്ര​റി ഓ​പ്പ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. ഉ​ദ്ഘാ​ട​നം ചെയ്യും.

ചി​ക്ക​ന്‍​പോ​ക്‌​സ് പ്ര​തി​രോ​ധ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​ജ​യ​ന്തി നി​ര്‍​വഹി​ക്കും. ലൈ​ബ്ര​റി പ്ര​സി​ഡന്‍റ് എ. ​ബി​ന്‍​ഷാ​ദ് അ​ധ്യക്ഷ​ത വ​ഹി​ക്കും. പ​ന​യം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​രാ​ജ​ശേ​ഖ​ര​ന്‍, കൗ​ണ്‍​സി​ല​ര്‍ കൃ​ഷ്‌​ണേ​ന്ദു, ഗു​രു​കു​ലം വാ​ര്‍​ഡ് അം​ഗം സി.​ജ​യ​കു​മാ​രി, അ​ഷ്ട​മു​ടി ര​വി​കു​മാ​ര്‍, സി.​അ​തു​ല്‍, ഡോ. ​കെ.​വി.​ഷാ​ജി എ​ന്നി​വ​ര്‍ പ്രസംഗി​ക്കും.
.