സ്കൂ​ൾ മ​ട്ടു​പ്പാ​വി​ലെ കൃ​ഷി​യി​ൽ നൂ​റു​മേ​നി
Friday, January 15, 2021 11:50 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി സ്കൂ​ൾ മ​ട്ടു​പ്പാ​വി​ലെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പി​ൽ മി​ക​ച്ച വി​ള​വ്.​ ക​രു​നാ​ഗ​പ്പ​ള്ളി ഗേ​ൾ​സ് ഹൈ​സ്ക്കൂ​ളി​ലെ മ​ട്ടു​പ്പാ​വി​ൽ ഗ്രോ​ബാ​ഗു​ക​ളി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​ത്. ത​ക്കാ​ളി, വെ​ണ്ട, കോ​ളി ഫ്ല​വ​ർ, കാ​ര​റ്റ്, ബ​ജി മു​ള​ക്, മ​ത്ത​ൻ തു​ട​ങ്ങി വി​വി​ധ​യി​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്ത​ത്.

സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​പാ​ഠം ഗൃ​ഹ​പാ​ഠം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി കൃ​ഷി​ഭ​വന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ർ​ഷി​ക പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യി അ​ധ്യാ​പ​ക​ൻ മോ​ഹ​ന​ൻ പ​റ​ഞ്ഞു. സ്കൂ​ൾ ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്നു​ള്ള വേ​സ്റ്റു​ക​ൾ ക​മ്പോ​സ്റ്റു വ​ള​മാ​ക്കി കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഗ്രോ​ബാ​ഗു​ക​ൾ ത​യ്യാ​റാ​ക്കി​യ​തും കു​ട്ടി​ക​ൾ ത​ന്നെ​യാ​യി​രു​ന്നു. നേ​രു​ത്തേ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കോ​വി​ഡ് കാ​ല സാ​മൂ​ഹ്യ അ​ടു​ക്ക​ള​യി​ലേ​ക്കും മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ൽ നി​ന്നു​മു​ള്ള ജൈ​വ പ​ച്ച​ക്ക​റി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ കോ​വി​ഡി​ന്‍റെ പ​ശ്ഛാ​ത്ത​ല​ത്തി​ൽ സ്കൂ​ളി​നൊ​പ്പം ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലും കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രു​ന്നു.

സ്കൂ​ൾ മ​ട്ടു​പ്പാ​വി​ലെ കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ വി​ള​വെ​ടു​പ്പ് കാ​പ്പ​ക്സ് ചെ​യ​ർ​മാ​ൻ പി ​ആ​ർ വ​സ​ന്ത​ൻ നി​ർ​വ്വ​ഹി​ച്ചു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൽ ശ്രീ​ല​ത, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ ​പി മീ​ന, കൃ​ഷി ഓ​ഫീ​സ​ർ വീ​ണ വി​ജ​യ​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ ​ശ്രീ​കു​മാ​ർ അ​ധ്യാ​പ​ക​രാ​യ മോ​ഹ​ന​ൻ, മു​ര​ളി,വി​ദ്യാ​ർ​ഥി​നി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.