കു​ണ്ട​റ​യി​ൽ കെ​എ​സ്ടി​എ ജി​ല്ലാസ​മ്മേ​ള​നം തു​ട​ങ്ങി
Saturday, January 16, 2021 11:01 PM IST
കു​ണ്ട​റ: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കു​ണ്ട​റ​യി​ൽ തു​ട​ങ്ങി. ഇ​ന്ന് അ​വ​സാ​നി​ക്കും. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ ഗു​രു​ദേ​വ ആ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് സു​ദേ​വ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​എ​സ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ ​എ​സ് ടി ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഹ​രി​കു​മാ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ ​ബാ​ബു, എ​ഫ് എ​സ് ഇ ​ടി ഒ ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​സ് മാ​ത്യു​സ്, ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി ശ​ശി​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​തി​നി​ധി സ​മ്മേ​ള​ന​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി ​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
ഇ​ന്നു രാ​വി​ലെ ഒന്പതിന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. 11ന് ​വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും. വൈ​കു​ന്നേ​രം 3.30 ന് ​പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.