പു​ന​ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, January 16, 2021 11:01 PM IST
പു​ന​ലൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പു​ന​ലൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി ധ​ർ​ണ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ട്ര​ഷ​റ​ർ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക ക്ഷേ​മ ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക സൗ​ജ​ന്യ ചി​കി​ത്സ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക എ​ന്നി​വ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.
കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ ജ​യ് ശി​വ രാ​മ​കൃ​ഷ്ണ​പി​ള്ള, കെ ​ര​ഘു​നാ​ഥ​ൻ, എ ​സ​ഹ​ദേ​വ​ൻ, ശി​വ​രാ​ജ​ൻ, ഫ്രാ​ൻ​സി സു​ദ​ർ​ശ​ന​ൻ, സ​ലിം​രാ​ജ് വാ​മ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം ​മീ​രാ സാ​ഹി​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ റോ​ണി വ​ർ​ഗീ​സ്, ബി​നു കോ​ട്ട​ത്ത​ല, ര​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.