പോലീസ് സ്റ്റേഷൻ വളപ്പിൽ മാലിന്യം നിക്ഷേപിക്കുന്നു
Monday, January 18, 2021 11:02 PM IST
ചാ​ത്ത​ന്നൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​റ​മ്പും പ​രി​സ​ര​വും നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും തീ​രാ​ദു​രി​ത​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി.
പു​റം​നാ​ടു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പോ​ലും വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്.
കാ​ടു​ക​യ​റി ചെറുവ​ഴി​ക​ൾ പോ​ലും മൂ​ടി​പ്പോ​യ​തി​നാ​ൽ മാ​ലി​ന്യം റോ​ഡി​ലേ​ക്കും വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്നു.
പ്ലാ​സ്റ്റി​ക് ക​വ​ർ പൊ​ട്ടി ചി​ത​റി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ ച​വി​ട്ടാ​തെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കു​ക പ്ര​യാ​സ​മാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​റ​മ്പ് ചു​റ്റു​മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും ഉ​ൾ​പ്പെ​ടെ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നി​ല്ല.
മാ​മ്പ​ള്ളി​ക്കു​ന്നം ഗാ​ന്ധി​ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സിയേ​ഷ​ൻ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി നി​ര​ന്ത​രം ഇ​ട​പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​മ്പ് ജെ​സിബി ഉ​പ​യോ​ഗി​ച്ച് കാ​ട് തെ​ളി​ക്കു​ക​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​പ്പ​യും വാ​ഴ​യും കൃ​ഷി ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. മാ​ലി​ന്യ​നി​ക്ഷേ​പം കാ​ര​ണം ഇ​പ്പോ​ൾ പ​റ​മ്പി​ലേ​ക്ക് കാ​ലെ​ടു​ത്തു വ​യ്ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല.
അ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ വി​ള​ഞ്ഞു കി​ട​ക്കു​ന്ന മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ വി​ള​വെ​ടു​ക്കാ​നും ക​ഴി​യു​ന്നി​ല്ല.
ഈ ​ദു​സ്ഥി​തി​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​വാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ഗാ​ന്ധി​ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ജി. ​ദി​വാ​ക​ര​ൻ ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അധികൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.