പ​ശ്ചാ​ത്ത​ല സൗ​ക​ര്യം; എംഎ​ൽഎ നി​വേ​ദ​നം ന​ൽ​കി
Monday, January 18, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ട്ടാ​ര​ക്ക​ര ര​വി ന​ഗ​റി​ലെ ഭൂ​മി​യി​ൽ ഒ​രു ഭാ​ഗം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​ഷാ പോ​റ്റി എംഎ​ൽഎ. മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കി.
പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സാ​ണ് ഇ​പ്പോ​ഴും ന​ഗ​ര​സ​ഭാ ഓ​സീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി മൂ​ലം ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു.​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നോ ആ​ളു​ക​ൾ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നോ സൗ​ക​ര്യ​മി​ല്ല. ഈ ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ര​വി ന​ഗ​റി​ലെ ഭൂ​മി വി​ട്ടു​കി​ട്ടി​യാ​ൽ സാ​ധ്യ​മാ​കും. മു​ൻ​പും ഈ ​അ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തു​കൊ​ണ്ട് സാ​ധ്യ​മാ​യി​ല്ല.
മൂന്ന് ഹെ​ക്ട​റോ​ളം സ്ഥ​ല​മാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റേതാ​യി ര​വി ന​ഗ​റി​ലു​ള്ള​ത്.​ കെഐപിയു​ടെ ഓ​ഫീ​സു​ക​ൾ ക​ഴി​ഞ്ഞാ​ൽ ഭൂ​രി​ഭാ​ഗ​വും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്.​ ഇ​വി​ടെ നി​ന്നും മൂന്ന് ഏ​ക്ക​ർ ഭൂ​മി ന​ഗ​ര​സ​ഭ​യ്ക്ക് പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.