കി​ണ​റി​ലെ മാ​ലി​ന്യ കൂ​മ്പാ​രം ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Monday, January 18, 2021 11:02 PM IST
പു​ന​ലൂ​ർ: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഇ​ടു​ക​ര ക​നാ​ലി​ലെ ച​ക്കി​യ​റ അ​ക്വി​ടേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റി​ലെ മാ​ലി​ന്യ കൂ​മ്പാ​രം ക​ടു​ത്ത ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
ഇ​തി​നെ​തി​രെ പ​രി​സ​ര​വാ​സി​ക​ള​ട​ക്കം സ​മ​ര​സ​മി​തി രൂ​പ​വ​ത്ക​ച്ച് ക​ള​ക്ട​ർ​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​മു​ണ്ടാ​യി​ല്ല. വേ​ന​ൽ​ ക​ടു​ക്കു​ന്ന​തോ​ടെ ക​നാ​ൽ വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്. ഇ​വ​രി​ൽ ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യി വെ​ള്ളം എ​ത്തു​ന്ന​ത് ഇ​ട​തു​ക​ര​യി​ലൂ​ടെ​യാ​ണ്. ഇ​തിന്‍റെ ച​ക്കി​റ​യി​ലെ അ​ക്വി​ടേ​റ്റ് (തു​റ​ന്ന കി​ണ​ർ) വ​ഴി​യാ​ണ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ക​നാ​ലു​ക​ളി​ല​ട​ക്കം വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. തു​റ​ന്ന കി​ട​ക്കു​ന്ന ഈ ​കി​ണ​റ്റി​ൽ പ​രി​സ​ര നാ​ടു​ക​ളി​ലെ കോ​ഴി വേ​സ്റ്റ്, ആ​ശു​പ​ത്രി മാ​ലി​ന്യം, ക​ക്കൂ​സ് മാ​ലി​ന്യം തു​ട​ങ്ങി​യ​വ ലോ​ഡ് ക​ണ​ക്കി​നാ​ണ് അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള​ത്.
ദു​ർ​ഗ​ന്ധം കാ​ര​ണം പ​രി​സ​ര​ത്തു​പോ​ലും ആ​ളു​ക​ൾ​ക്ക് ചെ​ന്നെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. പ​രി​സ​ര നാ​ടു​ക​ളി​ലെ കോ​ഴി​ക്ക​ട​ക​ളി​ലെ കു​പ്പ​തൊ​ട്ടി​യാ​ണ് ഈ ​അ​ക്വി​ടേ​റ്റ്.
ഇ​തി​ലൂ​ടെ​യു​ള്ള വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന ക​ര​വാ​ളൂ​ർ, ഏ​രൂ​ർ, അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ക​നാ​ൽ ശു​ചി​ക​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ഇ​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.
എ​ന്നാ​ൽ അ​ക്വി​ടേ​റ്റ് സ്ഥി​തി​ചെ​യ്യു​ന്ന ഭാ​ഗം ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല​ല്ലെന്ന് പ​റ​ഞ്ഞ് മൂ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​ലി​ന്യം നീ​ക്ക​ത്തി​ന് ത​യാ​റാ​യി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് അ​ഞ്ചൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​പ്പ​ട്ടി പ​രാ​തി ക​ള​ക്ട​ർ​ക്കും കെഐപി എ​ക്സിക്യുട്ടീവ് എ​ൻ​ജീ​നി​യ​ർ​ക്കും ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല.
ഈ ​ക​നാ​ലി​ലൂ​ടെ​യു​ള്ള ദു​ഷി​ച്ച വെ​ള്ളം ക​ല്ല​ട​യാ​റ്റി​ലാ​ണ് അ​വ​സാ​നം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ല്ല​ട​യാ​റ്റി​ൽ നി​ന്നും ജ​പ്പാ​ൻ പ​ദ്ധ​തി​ക്ക​ട​ക്കം കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​യ ആ​ളു​ക​ളി​ൽ ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​വെ​ന്നും ഇ​വ​ർ പ​റ‍​യു​ന്നു. കോ​ഴി​ക്ക​ട​ക​ളി​ലെ മാ​ലി​ന്യം അ​ട​ക്കം ക​നാ​ലി​ൽ ത​ള്ളു​ന്ന​ത് അ​ടി​യ​ന്തി​ര​മാ​യി ത​യ​ടേ​ണ്ട​താ​ണ്.
കള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ നി​ഷേ​ധ നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​രം തു​ട​ങ്ങു​മെ​ന്ന് സ​മി​തി ക​ൺ​വീ​ന​ർ ഷി​ബു​ബെ​ഞ്ച​മി​ൻ മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു​ബെ​ഞ്ച​മി​ൻ അ​നൂ​പ്ജെ. രാ​ജ്, ബി​ബി​ൻ ബോ​ബ​ച്ച​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.