ഗ​ണേ​ഷ്കു​മാ​ർ വി​ഷ​യം ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മെ​ന്ന് ബി​ജെ​പി
Wednesday, January 20, 2021 11:16 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്ന​തി​ന്‍റെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി ഗ​ണേ​ഷ്കു​മാ​ർ ഗു​ണ്ടാ ത​ല​വ​ൻ​മാ​രു​ടെ സ​ന്നാ​ഹ​ത്തോ​ടെ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി ഗോ​പ​കു​മാ​ർ.
സ്വ​ന്തം സ​ർ​ക്കാ​രി​ലെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലി​സി​ൽ വി​ശ്വാ​സം ന​ഷ്ട​മാ​യ​ത് കൊ​ണ്ടാ​ണോ ന​ടി​യെ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച ക്രി​മി​ന​ലു​ക​ൾ​ക്ക് എം​എ​ൽ​എ ത​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല ന​ൽ​കി​യ​തെ​ന്ന് ജി​ല്ല​യി​ലെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണം.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് എ​ണ്ണ​ലി​നു ശേ​ഷ​വും ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ ഇ​ട​തു പ​ക്ഷം അ​ഴി​ച്ചു​വി​ട്ട​ത് ഇ​തി​ൽ ഒ​രു പ്ര​തി​യെ പോ​ലും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.
നി​ല​വി​ൽ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ ഗ​ണേ​ഷ്കു​മാ​റി​ന്‍റെ ഗു​ണ്ട​ക​ളും യൂ​ത്ത്കോ​ൺ​ഗ്ര​സ് അ​ക്ര​മി​ക​ളും തെ​രു​വു​ക​ളി​ൽ ഏ​റ്റു​മു​ട്ടു​ന്ന​തെ​ന്നും ബി ​ബി ഗോ​പ​കു​മാ​ർ ആ​രോ​പി​ച്ചു.