എ​ൽ​പി​എ​സ്എ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ എ​ണ്ണ​ക്കു​റ​വ്: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ
Thursday, January 21, 2021 10:50 PM IST
ച​വ​റ: ജി​ല്ല​യി​ൽ നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രി​ക്കു​ന്ന എ​ൽ​പി​എ​സ്എ റാ​ങ്ക് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഒ​ഴി​വി​ന്് ആ​നു​പാ​തി​ക​മാ​യി ഉ​ൾ​കൊ​ള്ളി​ക്കാ​ത്ത​തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ.
പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കു​ന്ന ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ, ക​ഴി​ഞ്ഞ ലി​സ്റ്റു​ക​ളി​ലെ പോ​ലെ ഒ​ഴി​വി​ന് വി​പ​രീ​ത​മാ​യ എ​ണ്ണ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ല​യി​ലെ എ​ൽ​പി​എ​സ് എ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. മൂ​ന്നു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ലി​സ്റ്റി​ൽ 404 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​ത്രം ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഴി​ഞ്ഞ ലി​സ്റ്റ് ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​നു മു​ന്നേ ത​ന്നെ നി​യ​മ​നം പൂ​ർ​ത്തി​യാ​യി​രു​ന്നു.
ഇ​ത്ത​വ​ണ നാ​ന്നൂ​റ്റി അ​മ്പ​തു പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​വെ​ന്ന് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​റി​യാ​ൻ ക​ഴി​ഞ്ഞു. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തെ ഒ​ഴി​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള പി​എ​സ് സി ​തീ​രു​മാ​ന​ത്തി​ൽ നി​സ​ഹാ​യ​രാ​വു​ക​യാ​ണ് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​വും, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മാ​യ ഒ​ഴിവു​ക​ളെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ​യും, പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളും ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് നി​ല​വി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നി​രി​ക്കു​ന്ന ലി​സ്റ്റി​ൽ ചു​രു​ങ്ങി​യ​ത് എ​ണ്ണൂ​റു പേ​രെ​യെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന​താ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.
ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ എ​ല്ലാ​വ​രും കെ​റ്റി​ഇ​റ്റി യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. പ്രാ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​രു പി​എ​സ് സി​പ​രീ​ക്ഷ എ​ഴു​താ​നാ​വാ​ത്ത നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​ കൂ​ടി​യാ​ണ് ഈ ​ലി​സ്റ്റ്.
വ​രു​ന്ന മൂ​ന്നു വ​ർ​ഷ​ത്തെ ഒ​ഴി​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള പി എ​സ് സി ​യു​ടെ തീ​രു​മാ​ന​ത്തി​ൽ നി​സഹാ​യ​ത​യി​ലാ​വു​ക​യാ​ണ് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.