വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണം
Friday, January 22, 2021 10:58 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം പാ​രി​പ്പ​ള്ളി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​തി​ന് വേ​ണ്ടി 25 ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യ്ക്ക് വ​ക​മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്തു.
പ​ക്ഷേ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഇ​ത് സ്ഥാ​പി​ക്കാ​ൻ ഇ​തു​വ​രെ​യും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മാ​ർ​ച്ച് 31-ന് ​മു​മ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 25 ല​ക്ഷം രു​പ ന​ഷ്ട​മാ​കു​മെ​ന്ന​താ​ണ് അ​വ​സ്ഥ.
ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി അ​നു​വ​ദി​ച്ച ഈ ​പ​ദ്ധ​തി.
രാ​ത്രി​യാ​ത്ര​ക്കാ​ർ​ക്കും രാ​ത്രി ഓ​ടു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​കും. വി​ശ്ര​മ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് സു​ര​ക്ഷി​ത​മാ​യി വി​ശ്ര​മി​ക്കാ​നും വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്ക​ണം.
ജി​ല്ലാ​തി​ർ​ത്തി​യാ​യ പാ​രി​പ്പ​ള്ളി​യി​ൽ ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്ന് ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ്ഥ​ല​മു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള സ്ഥ​ല​ത്ത് വ​ഴി യോ​ര വി​ശ്ര​മ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യാ​യ വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം പാ​രി​പ്പ​ള്ളി​യി​ൽ നാ​ഷ​ണ​ൽ ഹൈ​വേ​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​സ്തു​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​സ്തു​വി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജീ​വ് ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​സു​ധീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ർ​ച്ച് 31വോ​ടെ ഫ​ണ്ട് ലാ​പ്സാ​വു​ന്ന​താ​ണ്. കു​ൽ​സി​ത ബു​ദ്ധി​യി​ൽ സ്ഥാ​പ​നം ന​ഷ്ട​ട​മാ​കാ​തെ വി​ക​സ​ന പ്ര​വ​ത്ത​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി. സ്ഥാ​പ​നം പാ​രി​പ്പ​ള്ളി​യി​ൽ ആ​രം​ഭി​ക്കാ​നു​ള്ള ഡി​പി​സി അം​ഗീ​കാ​രം വാ​ങ്ങി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.