അ​ഞ്ച​ല്‍ ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജു
Saturday, January 23, 2021 11:11 PM IST
അ​ഞ്ച​ല്‍: പു​ന​രാ​രം​ഭി​ച്ച അ​ഞ്ച​ല്‍ ബൈ​പാ​സ് നി​ര്‍​മാ​ണം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പു​ന​ലൂ​ര്‍ എം​എ​ല്‍​എ കൂ​ടി​യാ​യ വ​നം മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. ബൈ​പാ​സ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് 83 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യാ​യ​താ​യും അ​ദ്ദേ​ഹം അ​ഞ്ച​ലി​ല്‍ പ​റ​ഞ്ഞു.

ബൈ​പാ​സ് നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ ​രാ​ജു. 2002 ല്‍ ​ആ​രം​ഭി​ച്ച അ​ഞ്ച​ല്‍ ബൈ​പാ​സ് നി​ര്‍​മാ​ണം 18 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യ​ത്ത​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ മ​ന്ത്രി കെ ​രാ​ജു വീ​ണ്ടും ഇ​ട​പെ​ട്ടാ​ണ് ബൈ​പാ​സ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്.

അ​ഞ്ച​ൽ-​ആ​യൂ​ർ റോ​ഡി​ൽ വ​ട്ട​മ​ൺ പാ​ല​ത്തി​ന്‌ സ​മീ​പ​ത്തു​നി​ന്ന്‌ ആ​രം​ഭി​ച്ച് അ​ഞ്ച​ൽ-​പു​ന​ലൂ​ർ റോ​ഡി​ൽ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​നു മു​ന്നി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​കു​ന്ന​ത്. 2.1 കി​ലോ​മീ​റ്റ​ർ നീ​ള​വും 18 മീ​റ്റ​ർ വീ​തി​യു​മു​ള്ള ബൈ​പാ​സി​ല്‍ കു​രി​ശി​ന്‍​മൂ​ട് മു​ത​ല്‍ ഗ​ണ​പ​തി​യ​മ്പ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പ​ന​യ​ഞ്ചേ​രി പാ​ത​യി​ലേ​ക്ക് ബൈ​പാ​സ് ബ​ന്ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും ആ​യി​ട്ടി​ല്ല. ഇ​വി​ടെ പാ​ലം അ​ട​ക്കം വേ​ണ്ട​തു​ണ്ട്. മ​ന്ത്രി ആ​യി ചു​മ​ത​ല​യേ​റ്റ വേ​ള​യി​ല്‍ ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ബൈ​പാ​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കെ ​രാ​ജു ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ല​കു​റി ബൈ​പാ​സ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി പ​ക്ഷെ നി​ര്‍​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ ഒ​ന്നും ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

എ​ന്താ​യാ​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യെ​ങ്കി​ലും ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ക്കും എ​ന്‍ പ്ര​തീ​ക്ഷ​യാ​ണ് അ​ഞ്ച​ല്‍ നി​വാ​സി​ക​ള്‍. അ​ഞ്ച​ല്‍ ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ പ​ട്ട​ണ​ത്തി​ല്‍ ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ലി​യ ത​ര​ത്തി​ല്‍ പ​രി​ഹാ​ര​മ​കു​മെ​ന്നും ഇ​വ​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അം​ബി​ക കു​മാ​രി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും മ​ന്ത്രി​യോ​ടെ​പ്പം ഉ​ണ്ടാ​യി​രി​ന്നു.