പ​ത്ത​നാ​പു​ര​ത്ത് കോ​ണ്‍​ഗ്ര​സ് എ ​ഗ്രൂ​പ്പി​ല്‍ പൊ​ട്ടി​ത്തെ​റി
Sunday, February 21, 2021 10:57 PM IST
പ​ത്ത​നാ​പു​രം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് എ ​ഗ്രൂ​പ്പി​ല്‍ വ​ന്‍​പൊ​ട്ടി​ത്തെ​റി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യ്ക്കു​ള്ളി​ല്‍ പു​ക​യു​ക​യാ​ണ്.
കെ​പി​സി​സി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യോ സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്ള​വ​രെ​യോ ബ്ലോ​ക്ക്, മ​ണ്ഡ​ലം അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ പാ​ടി​ല്ല. എ​ന്നാ​ല്‍ ഇ​തെ​ല്ലാം ലം​ഘി​ച്ച് പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ വ്യ​ക്തി​യെ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.
വ​ര്‍​ഷ​ങ്ങ​ളാ​യി എ ​ഗ്രൂ​പ്പി​ല്‍ പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​മു​ള്ള നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ തീ​രു​മാ​നം.​എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​ലെ ഒ​രു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ ഇ​ട​പെ​ടീ​ലി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് വി​വി​ധ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​യാ​ളെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച​ത​ത്രെ. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.