ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ നേ​ർ​ച്ച ന​ട​ത്തു​ന്ന​വ​ർ അ​റി​യി​ക്ക​ണം
Tuesday, February 23, 2021 11:08 PM IST
ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച് 11 മു​ത​ൽ 21 വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​ന്ന മ​ക​യി​ര​മ​ഹോ​ത്സ​വ​ത്തി​ന് ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ നേ​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ ക​മ്മി​റ്റി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.

മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക്
പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്രം

കു​ണ്ട​റ: മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു. ഇ​ത് ജ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല നി​ർ​മാ​ണം വൈ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ണ്ട​റ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് മേ​ൽ​പ്പാ​ല നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ പ​കു​തി ചെ​ല​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കാ​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​താ​യും എം ​പി വ്യ​ക്ത​മാ​ക്കി.
ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത് കു​ണ്ട​റ​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്ന മേ​ൽ​ന​ട​പ്പാ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി.

വൈ​ദ്യു​തി മു​ട​ങ്ങും

കൊ​ട്ടാ​ര​ക്ക : വെ​സ്റ്റ് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ സ​ബ്സ്റ്റേ​ഷ​ൻ, അ​മ്മ​ൻ​കോ​വി​ൽ, സി​വി​ൽ സ്റ്റേ​ഷ​ൻ, ബോ​യ്സ് ഹൈ​സ്‌​കൂ​ൾ, ക​ച്ചേ​രി മു​ക്ക്, ഗ​ണ​പ​തി ക്ഷേ​ത്രം, റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ, മു​സ്ലിം​സ്ട്രീ​റ്റ്, ചെ​ന്ത​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.