സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ന് 1.5 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, February 26, 2021 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്രി​ൻ​സി​പ്പ​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ഒ​ന്ന​ര​കോ​ടി കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​അ​യി​ഷാ​പോ​റ്റി എം​എ​ൽ​എ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​ധി​കൃ​ത​ർ ത​യാ​ർ ചെ​യ്‌​ത എ​സ്റ്റി​മേ​റ്റി​ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​ത്.
ഇ​രു​നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ​റു​ടെ മു​റി, സ്റ്റാ​ഫു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക കാ​ബി​നു​ക​ൾ, ഡൈ​നിം​ഗ് ഏ​രി​യ, സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള വെ​യ്റ്റിം​ഗ് ഏ​രി​യ, സ്ത്രീ​ക​ൾ, പു​രു​ഷ​ൻ​മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ്ര​ത്യേ​കം ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ര​ജി​സ്റ്റേ​ഡ് ആ​ധാ​രം എ​ഴു​ത്തു​കാ​ർ​ക്ക് വേ​ണ്ട പ്ര​ത്യേ​ക എ​ഴു​ത്തു വി​ഭാ​ഗ​വും ഉ​ണ്ടാ​കും.
ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ റെ​ക്കോ​ർ​ഡ് റൂ​മി​നു​ള്ള സൗ​ക​ര്യ​മാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​കെ 3228 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യാ​ണ് മ​ന്ദി​ര​ത്തി​നു​ള്ള​ത്. കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ന് അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് വ​ള​പ്പി​ലാ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ൽ കൊ​ട്ടാ​ര​ക്ക​ര മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ്രി​ൻ​സി​പ്പ​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​ള്ള​തും അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലും ആ​ണ്. തു​ട​ർ​ന്നാ​ണ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്. പ്ര​വ​ർ​ത്തി അ​ടി​യ​ന്തി​ര​മാ​യി ടെ​ണ്ട​ർ ചെ​യ്യു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ്് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.