ബി​ഷ​പ് ജെ​റോം എ​ളി​മ​യു​ടെ ആ​ൾ​രൂ​പം: ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി
Saturday, February 27, 2021 11:27 PM IST
തേ​വ​ല​ക്ക​ര : ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം എ​ളി​മ​യു​ടെ ആ​ൾ​രൂ​പ​മാ​ണെ​ന്ന് ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. കൊ​ല്ലം രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​ൻ ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോ​മി​ന്‍റെ 29 -ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ് പോ​ൾ ആ​ന്‍റണി മു​ല്ല​ശേ​രി. ബി​ഷ​പ് ജെ​റോ​മി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി .

ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ​.​ജോ​ളി എ​ബ്ര​ഹാം, കെസിവൈഎം ഡ​യ​റ​ക്ട​ർ ഫാ​.​ബി​ന്നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോ​മി​ന്‍റെ ഛായാ​ചി​ത്ര പ്ര​യാ​ണം കെസിവൈഎമ്മിന്‍റെ നേ​ത്യ​ത്വ ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ദൈ​വ​ദാ​സ​ന്‍റെ ജ​ന്മ​ഗൃ​ഹം സ​ന്ദ​ർ​ശി​ച്ച് കൊ​ല്ലം ത​ങ്ക​ശേരി ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

ഇ​ന്ന് രാ​വി​ലെ 7.30 ന് ​അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യും സെ​മി​നാ​റും കോ​യി​വി​ള​യി​ൽ ന​ട​ക്കും . ബി​ഷ​പ് ജെ​റോ​മും ആ​തു​ര ശു​ശ്രൂ​ഷ​യും എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന മാ​ക്കി റ​വ.​ഡോ. ഫെ​ർ​ഡി​നാ​ന്‍റ് കാ​യാ​വി​ൽ, റ​വ.​ഡോ.​ബൈ​ജു ജൂ​ലി​യാ​ൻ, സെ​ൽ​സി മേ​രി, റ​വ .സി​സ്റ്റ​ർ.​ജൂ​ലി​യ​റ്റ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും . സെ​മി​നാ​ർ ച​വ​റ ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്യും .