പു​ന​ലൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ പ്ര​മു​ഖ​ർ
Sunday, February 28, 2021 10:57 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​മു​ഖ​രു​ടെ പേ​രു​ക​ൾ കേ​ൾ​ക്കു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യം​ഗം മാ​മ്പ​ഴ​ത്ത​റ സ​ലീം, അ​ടു​ത്തി​ടെ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സു​മ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് കേ​ൾ​ക്കു​ന്ന​ത്.
ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ ശ​ക്തി തെ​ളി​യി​ച്ച പ്ര​മു​ഖ നേ​താ​വാ​ണ് മാ​മ്പ​ഴ​ത്ത​റ സ​ലീം. മു​സ്ലീം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​നേ​താ​വ് നി​ല​വി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വും കൂ​ടി​യാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​മു​ഖ യൂ​ണി​യ​ൻ നേ​താ​വു കൂ​ടി​യാ​ണ് സ​ലീം. സി​പി​എം അ​ഞ്ച​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സു​മ​ൻ ശ്രീ​നി​വാ​സ​ൻ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി​യു​ടെ ഉ​രു​ക്കു​കോ​ട്ട​യാ​യ ഏ​രൂ​രി​ൽ താ​മ​ര വി​രി​യി​ച്ച നേ​താ​വാ​ണ്.
നി​ല​വി​ൽ മൂ​ന്ന് അം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വി​ജ​യി​പ്പി​യ്ക്കാ​നും സു​മ​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മു​ൻ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ് സു​മ​ൻ.​അ​ന്ത​രി​ച്ച സി​പി​ഐ പ്ര​മു​ഖ നേ​താ​വ് പി.​എ​സ്.​ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും കൂ​ടി​യാ​ണ് ഈ ​ബി​ജെ​പി നേ​താ​വ് .

യു​ഡി​എ​ഫി​ന് വ്യ​ക്ത​ത​യാ​യി​ല്ല

പു​ന​ലൂ​ർ: യു​ഡി​എ​ഫ് സീ​റ്റി​ൽ ഇ​ക്കു​റി കോ​ൺ​ഗ്ര​സി​ന് സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി​യും ഉ​ത്ത​രം ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​സ്ലീം ലീ​ഗി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​യൂ​ന​സ്കു​ഞ്ഞ് മ​ത്സ​രി​ച്ച് ദ​യ​നീ​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​ക്കു​റി പു​ന​ലൂ​ർ സീ​റ്റ് ഘ​ട​ക​ക​ക്ഷി​യ്ക്ക് പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സ് - ജോ​സ​ഫ് ഈ ​സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ശ​ക്തി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ജ​ന​കീ​യ​നാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​യ്ക്കു​മെ​ന്ന് ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നും ത​ന്നെ കേ​ൾ​ക്കു​ന്നി​ല്ല. കേ​ര​ളാ കോ​ൺ​ഗ്ര​സി​ലെ സാം ​ഉ​മ്മ​ൻ മു​മ്പ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചി​ട്ടു​ണ്ട്. അ​തു കൊ​ണ്ടു ത​ന്നെ സീ​റ്റ് ആ​വ​ശ്യ​ത്തി​ന്മേ​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സും അ​യ​യു​ന്നി​ല്ല.

പി​എ​സ് സു​പാ​ലി​ലേ​ക്ക്
ഉ​റ്റു​നോ​ക്കി മണ്ഡലം

പു​ന​ലൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ നേ​താ​വ് പി.​എ​സ്.​സു​പാ​ൽ ഇ​ക്കു​റി മ​ത്സ​രി​യ്ക്കു​മോ എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ൽ മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ സു​പാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​യും ത​ഴ​യ​പ്പെ​ട്ടി​രു​ന്നു.
പാ​ർ​ട്ടി ന​ട​പ​ടി​യ്‌​ക്കും മ​റ്റും വി​ധേ​യ​നാ​കു​ക​യും ഒ​ടു​വി​ൽ ന​ട​പ​ടി പി​ൻ​വ​ലി​യ്ക്കു​ക​യും മ​റ്റും ചെ​യ്തി​ട്ടും പി.​എ​സ്.​സു​പാ​ൽ പു​ന​ലൂ​രി​ൽ ഇ​ക്കു​റി മ​ത്സ​രി​യ്ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ല​ഭി​യ്ക്കു​ന്നി​ല്ല. പാ​ർ​ട്ടി അ​ണി​ക​ൾ ഈ ​സം​സ്ഥാ​ന നേ​താ​വി​ന് വേ​ണ്ടി രം​ഗ​ത്തെ​ത്തി​യി​ട്ടും നേ​തൃ​ത്വം ഇ​നി​യും അ​ഭി​പ്രാ​യം പ​റ​യു​ന്നു​മി​ല്ല. ഇ​തി​നി​ടെ എ​ഐ​വൈ​എ​ഫ് നേ​താ​വ് അ​ഡ്വ.​സ​ജി​ലാ​ലി​ന്‍റെ പേ​രും ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്നു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​യ​രു​ന്ന ചോ​ദ്യ​വും ഇ​താ​ണ്.