ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, March 1, 2021 11:13 PM IST
പു​ന​ലൂ​ർ: അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളു​മ​ല ഗി​രി​ജ​ൻ കോ​ള​നി​യി​ൽ ന​സീ​ർ (40) ആ​ണ് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ അ​റു​ത​ല ക​യ​ത്തി​നും മു​ക്ക​ട മൂ​ഴി​ക്കും ഇ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഞാ​യ​റാ​ഴ്ച രാ​വി​ലെ ഭാ​ര്യ​ക്ക് ഒ​പ്പം അ​ച്ച​ൻ​കോ​വി​ലി​ലേ​ക്ക് പോ​കും വ​ഴി ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ മീ​ൻ​പി​ടു​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ത​നി​ച്ചു വി​ട്ട് ന​സീ​ർ ഇ​വ​ർ​ക്കൊ​പ്പം കൂ​ടു​ക​യും പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ അ​പ​രി​ചി​ത​രാ​യ ചി​ല​ർ​ക്കൊ​പ്പം പോ​വു​ക​യു​മാ​യി​രു​ന്നെ​ന്നു ന​സീ​റി​ന്‍റെ അ​ടു​പ്പ​ക്കാ​ർ പ​റ​യു​ന്നു.

ഏ​റെ വൈ​കി​യും ന​സീ​റി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളം കു​റ​വു​ള്ള സ്ഥ​ല​ത്തു നി​ന്നും നാ​ട്ടു​കാ​ർ ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ലേ ദി​വ​സം ഈ ​സ്ഥ​ലം ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ത്ത് അ​ന്വേ​ഷി​ച്ചി​ട്ടും കാ​ണാ​ത്ത ന​സീ​റി​നെ രാ​വി​ലെ വെ​ള്ളം കു​റ​വു​ള്ള ഇ​തേ സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: സു​മ. ഷാ​നു, പ്ര​വീ​ണ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.