കു​ള​ത്തു​പ്പു​ഴ​യി​ല്‍ റ​ബ​ർ ഷീ​റ്റ്പു​ര​യി​ല്‍ തീ ​പി​ടിത്തം
Tuesday, March 2, 2021 11:06 PM IST
ചോ​ഴി​യ​ക്കോ​ട് : കു​ള​ത്തു​പ്പു​ഴ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ല്‍ വ​ന്‍ അ​ഗ്നി​ബാ​ധ. ഒാ​ന്തു​പ​ച്ച ആ​ര്യ​ഭ​വ​നി​ല്‍ ശി​വ​ദാ​സ​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന് റ​ബ​ര്‍ ഷീ​റ്റ് ഉ​ണ​ക്കു​ന്ന​തി​നാ​യി നി​ര്‍​മി​ച്ച പു​ര​ക്കും സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വി​റ​ക് പു​ര​യ്ക്കു​മാ​ണ് തീ ​പി​ടി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. ഈ ​സ​മ​യം വീ​ട്ടി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. തീ ​ആ​ളി​പ​ട​ര്‍​ന്ന​ത്തോ​ടെ ഷെ​ഡി​ന്‍റെ ആ​സ്ബ​റ്റോ​സ് മേ​ല്‍​ക്കൂ​ര ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. നാ​ട്ടു​കാ​രും കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും എ​ത്തി​യ പോ​ലീ​സും ഏ​റെ പ​ണി​പ്പെ​ട്ടു തീ ​കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തി​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി.
പി​ന്നീ​ട് ക​ട​യ്ക്ക​ലി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. നൂ​റി​ല​ധി​കം റ​ബ​ര്‍ ഷീ​റ്റും വി​റ​കും പൂ​ര്‍​ണ​മാ​യും അ​ഗ്നി​നി​ക്കി​ര​യാ​യി. ഷീ​റ്റ് ഉ​ണ​ക്കാ​നാ​യി കൊ​ളു​ത്തി​യ തീ ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വി​റ​കി​ലേ​ക് പ​ട​ര്‍​ന്ന​താ​ണ് അ​ഗ്നി​ബാ​ധ​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സ​ജു കു​മാ​ര്‍, എ​സ് എ​ല്‍ സു​ധീ​ഷ്‌, ക​ട​യ്ക്ക​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഹ​രീ​ഷ് എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്.