മ​ണ്ഡ​ലം പി​ടി​ക്കാ​ൻ യുഡിഎ​ഫും, ബിജെപിയും
Thursday, March 4, 2021 11:02 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: നി​യോ​ജ​ക ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ രൂ​പ​മാ​യി​രു​ന്ന ഇ​ര​വി​പു​രം മ​ണ്ഡ​ലം മു​ത​ൽ സി ​പി ഐ ​യോ​ട് താ​ല്പ​ര്യം പു​ല​ർ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ് ചാ​ത്ത​ന്നൂ​ർ.​ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ആ​കെ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​നെ വി​ജ​യി​പ്പി​ച്ചി​ട്ടു​ള്ള​ത്.
1965-ൽ ​കോ​ൺ​ഗ്ര​സി​നെ​യും സി ​പി ഐ​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ളാ കോ​ൺ​ഗ്ര​സി​ലെ എ​സ്.​ത​ങ്ക​പ്പ​ൻ പി​ള്ള വി​ജ​യി​ച്ചെ​ങ്കി​ലും ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത നി​യ​മ​സ​ഭ​യാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് എംഎ​ൽഎ ആ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നെ പി​ന്നി​ലാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ മ​ണ്ഡ​ല​വു​മാ​ണ് ചാ​ത്ത​ന്നൂ​ർ.​ ചാ​ത്ത​ന്നൂ​രി​ൽ ജ​യി​ക്കു​ന്ന മു​ന്ന​ണി കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ്ര​യോ​ഗം ത​ന്നെ​യു​ണ്ട്.
ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 1871 23 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. പു​രു​ഷ​ന്മാ​ർ 84076, സ്ത്രീ​ക​ൾ 97046, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ 1. മാ​ർ​ച്ച് 20 വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​നാ​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചാ​ത്ത​ന്നൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ, പൂ​യ​പ്പ​ള്ളി, ചി​റ​ക്ക​ര, പു​ത​ക്കു​ളം, ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന​താ​ണ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക് ന​ഷ്ട​മാ​യി.​ പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ യു ​ഡി എ​ഫും എ​ൽഡിഎ​ഫും തു​ല്യ ശ​ക്തി​ക​ളാ​യി. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ക​ല്ലു​വാ​തു​ക്ക​ൽ ബി ​ജെ പി ​പി​ടി​ച്ചെ​ടു​ത്തു. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി ഒ​രം​ഗ​ത്തെ വി​ജ​യി​പ്പി​ക്കു​ക​യും എ​ട്ടി​ട​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്തു.
തെര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ലേ​യ്ക്ക് ക​ണ്ണോ​ടി​ച്ചാ​ൽ 1957-ൽ ​ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ചാ​ത്ത​ന്നൂ​ർ.​ സിപിഐ യി​ലെ പി.​ര​വീ​ന്ദ്ര​ൻ പി​എ​സ്പിയി​ലെ വി. ​കു​ഞ്ഞു ശ​ങ്ക​ര​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​എ​ൽഎ​യാ​യി. 1960 ലും ​ഇ​ര​വി​പു​രം മ​ണ്ഡ​ല​മാ​യി​രു​ന്നു. സി ​പി ഐ യി​ലെ പി.​ര​വീ​ന്ദ്ര​ൻ പിഎ​സ്പിയി​ലെ ഭാ​സ്ക​ര​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ​യി​ലെ​ത്തി.
1965 ൽ ​ഇ​ര​വി​പു​രം വി​ഭ​ജി​ച്ച് ചാ​ത്ത​ന്നൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​മു​ണ്ടാ​യി. സിപിഐയിലെ ​പി.​ര​വീ​ന്ദ്ര​നെ​യും കോ​ൺ​ഗ്ര​സി​ലെ സി.​വി.​പ​ത്മ​രാ​ജ​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ര​നാ​യ എ​സ്.​ത​ങ്ക​പ്പ​ൻ പി​ള്ള വി​ജ​യി​ച്ചു​വെ​ങ്കി​ലും നി​യ​മ​സ​ഭാം​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടു.
1967-ൽ ​കെ ഇ ​സി യി​ലെ എ​സ്.​ടി.​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​പിഐലെ ​പി.​ര​വീ​ന്ദ്ര​ൻ വി​ജ​യി​ച്ചു. 1970 ലും ​പി.​ര​വീ​ന്ദ്ര​ൻ കെഇസിയി​ലെ എ​സ്.​ത​ങ്ക​പ്പ​ൻ പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭാം​ഗ​മാ​യി. 1977-​ൽ സി ​പി ഐ ​ക്കാ​ര​നാ​യ ജെ.​ചി​ത്ത​ര​ജ്ഞ​ൻ ബി ​എ​ൽ ഡി ​യി​ലെ വ​രി​ഞ്ഞം വാ​സു​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​എ​ൽഎയും മ​ന്ത്രി​യു​മാ​യി.
1986-​ൽ ജെ.​ചി​ത്തര​ജ്ഞ​ൻ വീ​ണ്ടും വ​രി​ഞ്ഞം വാ​സു​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ​യി​ലെ​ത്തി.1982-​ൽ കോ​ൺ​ഗ്ര​സി​ലെ സി.​വി.​പ​ത്മ​രാ​ജ​ൻ സി ​പി ഐ ​ക്കാ​ര​നാ​യ ജെ.​ചി​ത്ത​ര​ജ്ഞ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എംഎ​ൽ​എയാ​യി. 1987-​ൽ സി.​വി.​പ​ത്മ​രാ​ജ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സിപിഐക്കാ​ര​നാ​യ പി.​ര​വീ​ന്ദ്ര​ൻ ഇടക്കാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടും എംഎ​ൽഎയാ​യി.
1991-ൽ ​കോ​ൺ​ഗ്ര​സി​ലെ സി.​വി.​പ​ത്മ​രാ​ജ​ൻ പി.​ര​വീ​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭാം​ഗ​മാ​യി.1996-​ൽ പി.​ര​വീ​ന്ദ്ര​ൻ, സി.​വി.​പ​ത്മ​രാ​ജ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ക വീ​ട്ടി.​ പി.​ര​വീ​ന്ദ്ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് 1998-ൽ ന​ട​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ സിപിഐ ​ക്കാ​ര​നാ​യ എ​ൻ.​അ​നി​രു​ദ്ധ​ൻ സി.​വി.​പ​ത്മ​രാ​ജ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2001-​ൽ എ​ൻ.​അ​നി​രു​ദ്ധ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സി​ലെ പ്രതാ​പ വ​ർ​മ്മ ത​മ്പാ​ൻ എംഎ​ൽഎ​യാ​യി.
2006-ൽ ​എ​ൻ.​അ​നി​രു​ദ്ധ​ൻ പ്ര​താ​പ വ​ർ​മ്മ ത​മ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭാം​ഗ​മാ​യി. 2011 ൽ ​കോ​ൺ​ഗ്ര​സി​ലെ ബി​ന്ദു​കൃ​ഷ്ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സിപിഐയു​ടെ ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎയാ​യി. 2016ൽ ​ബി ജെ ​പി​യു​ടെ ബി.​ബി.​ഗോ​പ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജി.​എ​സ്.​ജ​യ​ലാ​ൽ ര​ണ്ടാ​മ​തും നി​യ​മ​സ​ഭ​യി​ലെ​ത്തി.​ ഈ തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ് എ​ത്തി​യ​ത്.
ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ​യാ​യി​രി​ക്കും രാ​ഷ്ട്രീ​യ​ത്തി​നോ​ടൊ​പ്പം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക. 2013-ൽ ​അ​നു​മ​തി ല​ഭി​ച്ച പ​ള്ളി​ക്ക​മ​ണ്ണ​ടി പാ​ലം നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തും, ഹൈ​ക്കോ​ട​തി ചാ​ത്ത​ന്നൂ​രി​ൽ അ​നു​വ​ദി​ച്ച ജു​വന​യി​ൽ ജ​യി​ൽ, ഗ്രാ​മ ന്യാ​യാ​ല​യം എ​ന്നി​വ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തും. വ​കു​പ്പു​ക​ൾ ശു​പാ​ർ​ശ ചെ​യ്തി​ട്ടും ചാ​ത്ത​ന്നൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​ൻ, സ​ബ് ആ​ർടിഓ​ഫീ​സ്, ഒ​ല്ലാ​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം തു​ട​ങ്ങി ഒ​ട്ടേ​റേ വി​ഷ​യ​ങ്ങ​ൾ തു​റു​പ്പു​ചീ​ട്ടു​ക​ളാ​ക്കാ​ൻ ഒ​രു​ങ്ങി​യാ​ണ് പ്ര​തി​പ​ക്ഷം തെര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.
വി​ജ​യ​സാ​ധ്യത ക​ണ​ക്കി​ലെ​ടു​ത്ത് ജി.​എ​സ്.​ജ​യ ലാ​ലി​ന് ഒ​ര​വ​സ​രം കൂ​ടി ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സിപിഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ജ​യ ലാ​ലി​ന്‍റെ പേ​രാ​ണ് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. കെ​പ്കോ ചെ​യ​ർ​പേ​ഴ്സ​ൺ ജെ.​ചി​ഞ്ചു​റാ​ണി​യു​ടെ​യും ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​രു​ടെ നേ​താ​വ് എം.​പി.​ഗോ​പ​കു​മാ​റി​ന്‍റേയും പേ​രും ഉ​യ​ർ​ന്നു കേ​ൾക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ്, നെ​ടു​ങ്ങോ​ലം ര​ഘു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​ള്ള​ത്. ​ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ബി ​ജെ പി​യു​ടെ ല​ക്ഷ്യം ഇ​ത്ത​വ​ണ വി​ജ​യി​ക്കു​ക ത​ന്നെ​യാ​ണ്.​ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥിയെ​യാ​യി​രി​ക്കും ബി ​ജെ പി ​മ​ത്സ​ര രം​ഗ​ത്തി​റ​ക്കു​ന്ന​ത്.