ചാത്തന്നൂർ: വെളിച്ചിക്കാല പ്രതിഭ ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റും ലൈബ്രറിയുടെ മുൻ പ്രസിഡന്റുമായിരുന്ന വി.കെ സാമുവൽ അനുസ്മരണം ഞായറാഴ്ച നടക്കും.
രാവിലെ 10 മുതൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുള്ള ക്വിസ് മത്സരം, വൈകുന്നേരം 4.30ന് നടക്കുന്ന അനുസ്മരണസമ്മേളനം വാർഡ് മെന്പർ ഏലിയാമ്മ ജോൺസൺ ഉദ്ഘാടനം ചെയ്യും. വി.സി അനിൽകുമാർ അധ്യക്ഷത വഹിക്കും. എസ്.ജോയി, എ.അബുബക്കർകുഞ്ഞ്, കെ.ആർ അശോക് കുമാർ, ഡോ.അൽഫ്രഡ് വി.സാമുവൽ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും. ജെ.ഷാജിമോൻ, എൻ.സരസ്വതി എന്നിവർ പ്രസംഗിക്കും.
കോവിഡ് 232; രോഗമുക്തി 156
കൊല്ലം: ജില്ലയിൽ ഇന്നലെ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 156 പേർ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 230 പേർക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോർപ്പറേഷനിൽ 26 പേർക്കാണ് രോഗബാധ. മുനിസി പ്പാലിറ്റികളിൽ കൊട്ടാരക്കര 10, കരുനാഗപ്പള്ളിഏഴ് പുനലൂർ മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളിൽ പവിത്രേശ്വരം19, മൈനാഗപ്പള്ളിഒൻപത്, കിഴക്കേകല്ലട, തെന്മല എന്നിവിടങ്ങളിൽ എട്ടു വീതവും ആദിച്ചനല്ലൂർ, ഇടമുളയ്ക്കൽ, പേരയം ഭാഗങ്ങളിൽ ഏഴു വീതവും കരവാളൂർ, തലവൂർ, നെടുമ്പന, പത്തനാപുരം, പെരിനാട് പ്രദേശങ്ങളിൽ ആറു വീതവും ഇളമാട്, കുണ്ടറ എന്നിവിടങ്ങളിൽ അഞ്ചു വീതവും മയ്യനാട്നാല്, അഞ്ചൽ, ഇളമ്പള്ളൂർ, എഴുകോൺ, കല്ലുവാതുക്കൽ. ചടയമംഗലം, പന്മന, പൂതക്കുളം, വെളിയം ഭാഗങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം.
ടെലിവിഷന്‍ ജേണലിസം കോഴ്സ്
കൊല്ലം: കെല്‍ട്രോണിന്റെ കോഴിക്കോട് കേന്ദ്രത്തില്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ksg.keltron.in വെബ്സൈറ്റിലും 8137969292, 6238840883 നമ്പരുകളിലും ലഭിക്കും.