ത​ട്ടി​പ്പി​ന് മു​ഖ്യ​മ​ന്ത്രി എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്തു​കൊ​ടു​ത്തു: അ​നു​രാ​ഗ് ഠാ​ക്കൂ​ർ
Friday, March 5, 2021 10:49 PM IST
കൊ​ല്ലം : മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ത​ട്ടി​പ്പ് സം​ഘം വി​ല​സു​മ്പോ​ൾ പി​ണ​റാ​യി എ​ല്ലാ ഒ​ത്താ​ശ​യും ചെ​യ്ത് കൊ​ടു​ത്തു​വെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ പ​റ​ഞ്ഞു. ബി ​ജെ പി ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ യാ​ത്ര​യ്ക്ക് കൊ​ല്ലം പീ​ര​ങ്കി മൈ​താ​നി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ പോ​ലും വ​ർ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​ന് സ്വ​കാ​ര്യ ലാ​ഭ​ത്തി​ന് വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ഒ​ത്തു തീ​ർ​പ്പു രാ​ഷ്ട്രീ​യ​മാ​ണ് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ എം ​പി രാ​ഹു​ൽ ഗാ​ന്ധി നു​ണ​പ്ര​ച​ര​ണ​വു​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്.​അ​ഞ്ചു ത​വ​ണ എം ​പി ആ​യി​ട്ടും മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തി​ന് ഉ​ണ്ടാ​യ മാ​റ്റം തി​രി​ച്ച​റി​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് സാ​ധി​ക്കു​ന്നി​ല്ല.
പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചോ​ടാ​തെ രാ​ഹു​ൽ ഗാ​ന്ധി യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണം. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ​ത് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്നും അ​ഴി​മ​തി മു​ക്ത​മാ​യ സം​ശു​ദ്ധ​മാ​യ ഭ​ര​ണം കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബി ​ജെ പി ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ദേ​ശീ​യ സ​മി​തി​യം​ഗം പി.​കെ കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​ടി ര​മേ​ശ്, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ രേ​ണു സു​രേ​ഷ്, എ​സ് സു​രേ​ഷ്, നാ​ര​യ​ണ​ൻ ന​മ്പൂ​തി​രി, മ​ഹി​ളാ മോ​ർ​ച്ച അ​ധ്യ​ക്ഷ നി​വേ​ദി​ത, രാ​ഗോ​ന്ദു, ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ .​സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.