കു​ന്നി​ക്കോ​ട് തീ​വെ​യ്പ് സംഭവം; ക്രൈംബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വരുന്നു
Saturday, March 6, 2021 11:40 PM IST
കു​ന്നി​ക്കോ​ട്: പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന തീ​വെ​യ്പ് സം​ബ​ന്ധി​ച്ച കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കു​ന്നി​ക്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പെ​ട്ട കു​ന്നി​ക്കോ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വീ​ടു​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍, ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

നാ​ളി​തു​വ​രെ​യാ​യി യാ​തൊ​രു​വി​ധ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. കു​ന്നി​ക്കോ​ട് എം ​കെ ട്രേ​ഡ് ലി​ങ്ക്സി​ന്‍റെ പ്ലാ​മു​ട്ടി​ലെ ഗോ​ഡൗ​ണ്‍ തീ​വെ​ച്ച് 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​മ സ​ജീ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് വി ​ജി അ​രു​ണ്‍ ഉ​ത്ത​ര​വി​ട്ട​ത്. 2019 എ​പ്രി​ല്‍ മൂന്നിന് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ തീ​യി​ട്ട​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.

സ​മീ​പ​കാ​ല​ത്ത് വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന 10 ഓ​ളം വാ​ഹ​ന​ങ്ങ​ളും വീ​ടു​ക​ളും സ്റ്റു​ഡി​യോ ഉ​ള്‍​പ്പെ​ടെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും തീ​വെ​ച്ച സം​ഭ​വ​ങ്ങ​ളി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​കാ​ട്ടി സ്ഥാ​പ​ന ഉ​ട​മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ എം ​ബി ഷൈ​നി, അ​ഡ്വ ദീ​പ​ക് രാ​ജ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.