ക​സ്റ്റം​സ് നീ​ക്ക​ത്തി​നെ​തി​രേ ച​വ​റ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Saturday, March 6, 2021 11:44 PM IST
ച​വ​റ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ക​സ്റ്റം​സ് നീ​ക്ക​ത്തി​നെ​തി​രെ ച​വ​റ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. തെര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വേ​ള​യി​ൽ രാ​ഷ്ട്രീ​യ ക​ളി ന​ട​ത്തു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. നീ​ണ്ട​ക​ര​യി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. വേ​ട്ടു​ത​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പ​രി​മ​ണ​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​ല​തീ​ശ​ൻ, വേ​ദ​വ്യാ​സ​ൻ, ആ​ർ അ​ഭി​ലാ​ഷ്, ബേ​ബി രാ​ജ​ൻ, ജോ​യി ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

തെ​ക്കും​ഭാ​ഗ​ത്ത് ത​ണ്ട​ള​ത്ത് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ട​യ്ക്കാ​വി​ൽ സ​മാ​പി​ച്ചു. യോ​ഗ​ത്തി​ൽ ബീ​നാ ദ​യ​ൻ, ടി ​എ​ൻ നീ​ലാം​ബ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു. തേ​വ​ല​ക്ക​ര സൗ​ത്തി​ൽ കോ​യി​വി​ള ഭ​ര​ണി​ക്കാ​വി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ക​ല്ലും​മൂ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, എ​സ് അ​നി​ൽ, ആ​ർ രാ​ജീ​വ​ൻ, പി ​ഓ​മ​ന​ക്കു​ട്ട​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള, ജി ​ജ​യ​കു​മാ​ർ, കെ ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.