കോ​വി​ഡ് 299, രോ​ഗ​മു​ക്തി 249
Saturday, March 6, 2021 11:44 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 299 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 249 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 293 പേ​ര്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 37 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. കാ​വ​നാ​ട,് വ​ട​ക്കേ​വി​ള മ​തി​ലി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​തം രോ​ഗ​ബാ​ധി​ത​ര്‍ ഉ​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-​എ​ട്ട്, പു​ന​ലൂ​ര്‍-​നാ​ല്, പ​ര​വൂ​ര്‍-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം