നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ഇ​ന്നു മു​ത​ൽ ചാത്തന്നൂരിൽ
Sunday, March 7, 2021 10:40 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​യ്ക്ക​ളു​ടെ വ​ന്ധ്യം ക​ര​ണം ഇ​ന്ന് ആ​രം​ഭി​ക്കും. പൊ​തു ഇ​ട​ങ്ങ​ളി​ൽ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ അ​ട​ക്കം മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചി​രു​ന്നു.
പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ തെ​രു​വി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ർ​ധ​ന ത​ട​യു​ന്ന​തി​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന അ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ​ബി​സി) പ്രൊ​ജ​ക്റ്റ്‌ ചാ​ത്ത​ന്നൂ​രി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.
നാ​യ്ക്ക​ളെ പി​ടി​കൂ​ടി കൊ​ല്ലം ഓ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ​മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വ​ന്ധ്യം​ക​ര​ണം ന​ട​ത്തി ര​ണ്ടു ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് പ​രി​ച​രി​ച്ച ശേ​ഷം പി​ടി​കൂ​ടി​യ ഇ​ട​ത്തു​ത​ന്നെ വി​ട്ട​യ​യ്ക്കു​ന്ന​താ​ണ് എ​ബി​സി പ്രൊ​ജ​ക്റ്റ്‌.