മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, March 8, 2021 1:35 AM IST
കു​ള​ത്തു​പ്പു​ഴ: യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ടി​ന്പ​ർ ഡി​പ്പോ​ക്ക് സ​മീ​പം പു​റ​മ്പോ​ക്കി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ ജാ​ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ലാ​ലു (43) നെ​യാ​ണ് വ​ഴ​ത്തോ​പ്പ് ക​ട​വി​ലെ സ്വ​കാ​ര്യ ത​ടി​മി​ല്ലി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​നു സ​മീ​പം മ​രി​ച്ചു നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് ഷെ​ഡി​നു സ​മീ​പ​ത്താ​യി വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ലാ​ലു എ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ട​ത്ത​റ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രു​ന്ന ഇ​ദ്ദേ​ഹം ജോ​ലി​ക്ക് കു​ള​ത്തു​പ്പു​ഴ​യി​ൽ എ​ത്തി ആ​ഴ്ച്ച​യി​ൽ മാ​ത്ര​മേ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു​ള്ളൂ. മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ന്ന ഷെ​ഡി​ന്‍റെ സ​മീ​പ​ത്താ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തു​പ്പു​ഴ എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഷി​ന. മ​ക്ക​ൾ: ലി​ജി​ൻ, ലി​ജീ​ഷ് .