ബ​ന്ധു​പ്പോ​രി​ന് വ​ഴി​തു​റ​ന്ന് കു​ന്ന​ത്തൂ​ർ
Monday, March 8, 2021 10:38 PM IST
മു​ള​വൂ​ർ സ​തീ​ഷ്

ശാ​സ്താം​കോ​ട്ട: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ കു​ന്ന​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ത​നി​യാ​വ​ർ​ത്ത​ന​ത്തി​ന് സാ​ധ്യ​ത. യു ​ഡിഎ​ഫി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ർഎ​സ്പി​യി​ലെ ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഏ​റെ മു​മ്പ് ത​ന്നെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.​ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര ഭ​ര​ണി​ക്കാ​വി​ൽ എ​ത്തി​യ​പ്പോ​ൾ ത​ന്നെ ഉ​ല്ലാ​സ് കോ​വൂ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചിരുന്നു.
എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ചി​ല കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​ക്ക​പ്പെ​ട്ടി​രു​ന്നെങ്കി​ലും നി​ല​വി​ലെ എം​എ​ൽ​എ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ ത​നി​യാ​വ​ർ​ത്ത​ന​ത്തി​ത് വ​ഴി തു​റ​ക്കു​ന്ന​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​നും ഉ​ല്ലാ​സ്കോ​വൂ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണെ​ന്ന പ്ര​ത്യേ​കത​യും ഉ​ണ്ട്.
എ​ൻഡി​എ സ​ഖ്യ​ക​ക്ഷി​യാ​യ ബി​ഡിജെ​എ​സിനാ​ണ് ക​ഴി​ഞ്ഞ ത​വ​ണ സീ​റ്റ് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ബി​ജെപി ​ത​ന്നെ മ​ൽ​സ​രി​ക്കാ​നു​മാ​ണ് സാ​ധ്യ​ത.
1957-ൽ ​മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​തി​നുശേ​ഷം ഒ​ന്നോ ര​ണ്ടോ ത​വ​ണ ഒ​ഴി​കെ എ​ല്ലാ കാ​ല​ത്തും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം അ​ടി​യു​റ​ച്ച് നി​ന്ന മ​ണ്ഡ​ല​മാ​ണ് കു​ന്ന​ത്തൂ​ർ.
സം​സ്ഥാ​ന​മൊ​ട്ടാ​കെ വി​വി​ധ ത​രം​ഗ​ങ്ങ​ൾ ആ​ഞ്ഞ് വീ​ശി​യി​ട്ടും ഇ​ട​ത് പ​ക്ഷ​ത്തെ കൈ​വി​ടാ​തെ നി​ന്ന മ​ണ്ഡ​ലം എ​ന്ന പ്ര​ത്യേ​ക​ത​യും കു​ന്ന​ത്തൂ​രി​നു​ണ്ട്.​ ക​ർ​ഷ​ക​രും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ വി​ധി നി​ർ​ണ​യി​ക്കു​ന്ന മ​ണ്ഡ​ല​വു​മാ​ണ് കു​ന്ന​ത്തൂ​ർ.
1957-ലെ ​ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ്വ​യാം​ഗ മ​ണ്ഡ​മാ​യ ഇ​വി​ടെ സി​പി ഐ​യി​ലെ പി. ​ആ​ർ. മാ​ധ​വ​ൻ​പി​ള്ള​യും ആ​ർ. ഗോ​വി​ന്ദ​നു​മാ​യി​രു​ന്നു വി​ജ​യി​ച്ച​ത്.1960 ൽ ​കോ​ൺ​ഗ്ര​സി​ലെ ജി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​ന്നും സി​പിഐ​യി​ലെ പി.​സി. ആ​ദി​ച്ച​നും വി​ജ​യി​ച്ചു.1967 മു​ത​ൽ സം​വ​ര​ണ മ​ണ്ഡ​ല​മാ​യി മാ​റി. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ കെ.​സി.എ​സ് ശാ​സ്ത്രി ജ​യി​ച്ചു. ​പി​ന്നീ​ട് 1982ൽ ​ഒ​ഴി​കെ പി​ന്നീ​ട് എ​ല്ലാ കാ​ല​ത്തും ആ​ർഎ​സ്പി​യാ​ണ് കു​ന്ന​ത്തൂ​രി​ൽ മ​ത്സ​രി​ച്ച​തും ജ​യി​ച്ച​തും. 1970ൽ ​സ​ത്യ​പാ​ല​നും 77 ലും 88 ​ലും ക​ല്ലട നാ​രാ​യ​ണ​നു​മാ​ണ് വി​ജ​യം ക​ണ്ട​ത്. 1982​ൽ ഇ​ട​ത് പ​ക്ഷ​ത്തെ അ​ട്ടി​മ​റി​ച്ച് കോ​ൺ​ഗ്ര​സി​നോ​ടൊ​പ്പം നി​ന്ന ജ​ന​താ പാ​ർ​ട്ടി​യി​ലെ കോ​ട്ട​ക്കു​ഴി സു​കു​മാ​ര​നാ​ണ് വി​ജ​യം നേ​ടി​യ​ത്. എ​ന്നാ​ൽ 1987ൽ ​റ്റി.​നാ​ണു മാ​സ്റ്റ​റി​ലൂ​ടെ മ​ണ്ഡ​ലം ആ​ർഎ​സ് പി ​തി​രി​ച്ച് പി​ടി​ച്ചു.
2001 വ​രെ നാ​ണു മാ​സ്റ്റ​റാ​യി​രു​ന്നു കു​ന്ന​ത്തൂ​ർ എം ​എ​ൽഎ ​നാ​ലാ​മൂ​ഴ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് പാ​ർ​ട്ടി അ​വ​സ​രം നി​ഷേ​ധി​ച്ചു. പി​ന്നീ​ട് നാ​ണു മാ​സ്റ്റ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് ച​രി​ത്ര​മാ​യി. 2001ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന്നി അ​ങ്ക​ത്തി​ലൂ​ടെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ കു​ന്ന​ത്തൂ​രി​ൽ ആ​ർഎ​സ്പി​യു​ടെ അ​ടി​ത്ത​റ ഭ​ദ്ര​മാ​ക്കി. മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സി​ന്‍റെ സ​മു​ന്ന​ത നേ​താ​വു​മാ​യി​രു​ന്ന പ​ന്ത​ളം സു​ധാ​ക​ര​നെ 3486 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.
2006 ൽ ​കെഡി​എ​ഫ് നേ​താ​വാ​യ പി. ​രാ​മ​ഭ​ദ്ര​നെ 22573 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2011 ൽ ​സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നി​ന്നും പി. ​കെ.​ര​വി​യെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യെ​ങ്കി​ലും 12088 വോ​ട്ടിന്‍റെ ​ഭൂ​രിപ​ക്ഷ​ത്തി​ൽ കു​ഞ്ഞു​മോ​ൻ വീ​ണ്ടും എംഎ​ൽഎ ​ആ​യി.
കൊ​ല്ലം പാ​ർ​ല​മെന്‍റ് സീ​റ്റ് വി​ഷ​യ​ത്തി​ൽ എ​ൽഡി​എ​ഫി​ൽ നി​ന്നും ആ​ർഎ​സ്പി ​യുഡി​എ​ഫി​നോ​ടൊ​പ്പം ചേ​ർ​ന്ന​പ്പോ​ൾ കു​ഞ്ഞു​മോ​നും യുഡിഎ​ഫി​ന്‍റെ ഭാ​ഗ​മാ​യി. ​എ​ന്നാ​ൽ 2016 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റുമാ​സം മു​ന്പ് കു​ഞ്ഞു​മോ​ൻ നി​യ​മ​സ​ഭ അം​ഗ​ത്വം രാ​ജി​വ​ച്ച് ആ​ർഎ​സ്പി ​ലെ​നി​നി​സ്റ്റ് മാ​ർ​ക്സി​സ്റ്റ് എ​ന്ന പാ​ർ​ട്ടി​യും രൂ​പീ​ക​രി​ച്ച് വീ​ണ്ടും എ​ൽ ഡി ​എ​ഫി​നോ​ടൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.
2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ൽ​സ​രി​ച്ചു. ആ​ർഎ​സ്പി​യി​ലെ ഉ​ല്ലാ​സ്കോ​വൂ​രാ​ണ് എ​തി​ർസ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച​തെ​ങ്കി​ലും 20529 വോ​ട്ടിന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​വൂ​ർകു​ഞ്ഞു​മോ​ൻ നാ​ലാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ന​ഷ്ട​പ്പെ​ട്ട ആ​ർഎ​സ്പി ​ലെ​നി​നി​സ്റ്റിന്‍റെ പേ​രി​ൽ ഇ​ത്ത​വ​ണ കോ​വൂ​ർ കു​ഞ്ഞു​മോ​ന് സീ​റ്റ് ന​ൽ​ക​രു​തെ​ന്നും സീ​റ്റ് സി​പിഎം ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ കു​ഞ്ഞു​മോ​ൻ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ പു​ല​ർ​ത്തു​ന്ന വ്യ​ക്തി ബ​ന്ധ​മാ​ണ് മ​റ്റൊ​രു നീ​ക്ക​ത്തി​ന് സിപിഎമ്മി​നെ പ്രേ​രി​പ്പി​ക്കാ​ത്ത​ത്. ​എ​ന്നാ​ൽ സീ​റ്റിന്‍റെ കാ​ര്യ​ത്തി​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി സി​പിഐ ​രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഈ ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നെ​ങ്കി​ൽ മാ​ത്ര​മേ കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തുപ​ക്ഷം വ​ലി​യ വി​ജ​യം കൊ​യ്യു​മ്പോ​ഴും പാ​ർ​ല​മെന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡിഎ​ഫിനാ​ണ് മേ​ൽ​കൈ.​ ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡിഎ​ഫ് പാ​ർ​ല​മെന്‍റ് സ്ഥാ​നാ​ർഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നാ​യി​രു​ന്നു ഭു​രി​പ​ക്ഷം. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും യുഡിഎ​ഫും എ​ൽഡി​എ​ഫും ത​മ്മി​ലു​ള്ള വോ​ട്ട് വ്യ​ത്യാ​സം ആ​യി​ര​ത്തി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു.
ബിജെപി​യും ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ എ​ൻ ഡി ​എ സ​ഖ്യ​ക​ക്ഷി​യാ​യ ബിഡിജെ​എ​സ് ആ​ണ് മ​ൽ​സ​രി​ച്ച​ത്. 21742 വോ​ട്ട് ഇ​വ​ർ നേ​ടി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെപി ​വ​ലി​യ മു​ന്നേ​റ്റം മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ​ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ത​വ​ണ ബി ​ജെപി ​മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​സ്ഡി​പിഐ​ക്കും മോ​ശ​മ​ല്ലാ​ത്ത​സ്വാ​ധീ​നം മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ട്.
ശാ​സ്താം​കോ​ട്ട, മൈ​നാ​ഗ​പ്പ​ള്ളി, പ​ടി. ക​ല്ല​ട, കു​ന്ന​ത്തൂ​ർ, പോ​രു​വ​ഴി, ശൂ​ര​നാ​ട് വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക്, കി​ഴ​ക്കേ​ക​ല്ല​ട, മ​ൺ​ട്രോ​തു​രു​ത്ത്, പ​വി​ത്രേ​ശ്വ​രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.