കൊ​ല്ല​വും വി​ധി​യെ​ഴു​തി
Tuesday, April 6, 2021 11:16 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ക​ന​ത്ത​ചൂ​ടി​ലും ആ​വേ​ശ​ത്തോ​ടെ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി. വോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പു​ത​ന്നെ പ​ല ബൂ​ത്തു​ക​ളി​ലും സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ നീ​ണ്ട​നി​ര ദൃ​ശ്യ​മാ​യി. തീ​ര​ദേ​ശ മേ​ഖ​ല​യി​ല​ട​ക്കം ആ​ൾ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ​യാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ എ​ത്തി​യ​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല‍​യി​ലെ ബൂ​ത്തു​ക​ളി​ലും വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യ​വ​രു​ടെ വ​ലി​യ ആ​വേ​ശം ദൃ​ശ്യ​മാ​യി. പ​ല​യി​ട​ത്തും നീ​ണ്ട​നി​ര​ക​ളി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​യി​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക്യൂ​വി​ൽ സാ​മൂ​ഹി​ക അ​ക​ല​മൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.
ബൂ​ത്തു​ക​ളി​ലെ​ല്ലാം തെ​ർ​മ​ൽ സ്കാ​ന​ർ വ​ഴി ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചും കൈ​ക​ളി​ൽ സാ​നി​റ്റൈ​സ​ർ പു​ര​ട്ടി​യു​മാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യ​വ​രെ അ​ക​ത്ത് ക​യ​റാ​ൻ അ​നു​വ​ദി​ച്ച​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. കാ​ര്യ​മാ​യ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളൊ​ന്നും ജി​ല്ല​യി​ൽ ഒ​രി​ട​ത്തു​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
ഉ​ച്ച​യ്ക്ക് 1.30 ക​ഴി​ഞ്ഞ​പ്പോ​ൾ വോ​ട്ട​ർ​മാ​രു​ടെ വ​ര​വി​ന് കു​റ​വു​ണ്ടാ​യി. മി​ക്ക ബൂ​ത്തു​ക​ളി​ലും കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. അ​തി​നു​ശേ​ഷ​വും വ​ലി​യ ദൂ​ര​ത്തി​ലു​ള്ള ക്യൂ ​എ​ങ്ങും കാ​ണാ​നാ​യി​ല്ല. വൈ​കു​ന്നേ​രം നാ​ല് ക​ഴി​ഞ്ഞ​പ്പോ​ഴും ഇ​ത് ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി.
കോ​വി​ഡി​ന്‍റെ​യും കൊ​ടും​ചൂ​ടി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ട​ർ​മാ​ർ കാ​ണി​ച്ച ആ​വേ​ശം ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത​യു​മി​ല്ല.
ഇ​ത് മു​ന്ന​ണി​ക​ൾ​ക്ക് ഒ​രു​പോ​ലെ ആ​ശ​ങ്ക​യും പ്ര​തീ​ക്ഷ​യും സ​മ്മാ​നി​ക്കു​ന്ന കാ​ര്യ​മാ​ണ്.